കേരളത്തിലെ നദികൾ (Rivers in kerala)
കേരളത്തിലെ നദികളുടെ എണ്ണം | 44 | |
പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ | 41 | |
കിഴക്കോട്ട് ഒഴുകുന്ന നദികൾ | 03 (കബനി, ഭവാനി, പാമ്പാർ) | |
കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും വലുത് | കബനി | |
കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും ചെറുത് | പാമ്പാർ | |
പ്രാചീനകാലഘട്ടത്തിൽ കപില എന്നറിയപ്പെടുന്ന നദി | കബനി | |
കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് | കുറുവാ ദ്വീപ് | |
കുറുവാ ദ്വീപ് (വയനാട് ജില്ലയിൽ) സ്ഥിതി ചെയ്യുന്ന നദി | കബനി | |
കേരളത്തിലെ പ്രധാനപ്പെട്ട 5 നദികൾ
Top 5 Longest Rivers in Kerala and Lengths
1.പെരിയാർ (244 km)
2. ഭാരതപ്പുഴ (209 km)
3. പമ്പാ (176 km)
4. ചാലിയാർ (169 km)
5. ചാലക്കുടി (145 km)
1.പെരിയാർ (244 km)
2. ഭാരതപ്പുഴ (209 km)
3. പമ്പാ (176 km)
4. ചാലിയാർ (169 km)
5. ചാലക്കുടി (145 km)
1. പെരിയാർ
➤ കേരളത്തിലെ ഏറ്റവും വലിയ നദി : പെരിയാർ (244കി.മീ)
➤ പെരിയാർ ഉത്ഭവിക്കുന്നത് : ശിവഗിരിമല(തമിഴ്നാട്)
➤ പെരിയാറിൻറെ അപരനാമങ്ങൾ : ചൂർണ്ണി, പൂർണ്ണ, ചുള്ളി, മുരചി
➤ കേരളത്തിലെ ഏറ്റവും വലിയ നദി : പെരിയാർ
➤ കേരളത്തിൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി : പെരിയാർ
➤ കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ ഉള്ള നദി : പെരിയാർ
➤ ആലുവാപ്പുഴ എന്നറിയപ്പെടുന്ന നദി : പെരിയാർ
➤ കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി : പെരിയാർ
➤ കൂടുതൽ പോഷകനദികളുള്ള നദി : പെരിയാർ
➤ പെരിയാറിൻറെ ആദ്യ പോഷക നദി : മുല്ലയാർ
➤ പെരിയാറിൻറെ ഏറ്റവും വലിയ പോഷക നദി : മുതിരമ്പുഴ
പെരിയാറിൻറെ തീരത്ത് സ്ഥിതി ചെയ്യുന്നവ
➤ മലയാറ്റൂർ പള്ളി
➤ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി
➤ ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമം(1913)
➤ ആലുവാ മണൽപ്പുറം
2. ഭാരതപ്പുഴ
➤ വലിപ്പത്തിൽ രണ്ടാമതുള്ള നദി ഭാരതപ്പുഴയാണ് (209കി.മീ)
➤ ആനമലയാണ് (തമിഴ്നാട്) ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം
➤ കേരളത്തിലെ നൈൽ നദി എന്നറിയപ്പെടുന്നത് ഭാരതപ്പുഴയാണ്
➤ തമിഴ്നാട്ടിൽ അമരാവതി എന്നറിയപ്പെടുന്നത് ഭാരതപ്പുഴയാണ്
➤ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള നദി ഭാരതപ്പുഴയാണ്
➤ കൽപ്പാത്തിപ്പുഴയാണ് ഭാരതപ്പുഴയിൽ ആദ്യം പതിക്കുന്ന പോഷക
നദി
➤ കേരളത്തിലെ ഗംഗ എന്നറിയപ്പെടുന്നത് ഭാരതപ്പുഴയാണ്
➤ കേരളത്തിൽ നിള എന്നും ഭാരതപ്പുഴ അറിയപ്പെടുന്നു
ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നവ
➤ കേരള കലാമണ്ഡലം
➤ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം
➤ മാമാങ്കം നടന്നിരുന്നത്
➤ കുഞ്ചൻനമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലത്തെ
കലകത്ത് ഭവനം
➤ കല്പാത്തി വിശ്വനാഥ ക്ഷേത്രം
3. പമ്പ
➤ കേരളത്തിൽ നീളം കൂടിയ മൂന്നാമത്തെ നദി പമ്പയാണ് (176കി.മീ)
➤ പമ്പ നദി ഉത്ഭവിക്കുന്നത് പുളിച്ചിമലയിൽ (ഇടുക്കി) നിന്നാണ്
➤ പമ്പ നദിയെ ബാരിസ് എന്നും ദക്ഷിണഗംഗ എന്നും
ദക്ഷിണഭഗീരഥി എന്നും അറിയപ്പെടുന്നു
➤ കുട്ടനാടിനെ പമ്പയുടെ ദാനം എന്നറിയപ്പെടുന്നു
➤ പെരുന്തേനരുവി വെള്ളച്ചാട്ടം പമ്പാ നദിയിലാണ്
പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നവ
➤ പ്രശസ്ത തീർത്ഥാടനകേന്ദ്രമായ ശബരിമല
➤ ചെറുകോൽപ്പുഴ ഹിന്ദുമഹാസമ്മേളന കേന്ദ്രം
➤ പരുമല തീർത്ഥാടനകേന്ദ്രം
4. ചാലിയാർ
➤ കേരളത്തിൽ നീളം കൂടിയ നാലാമത്തെ നദി ചാലിയാർ (169കി.മീ)
➤ ചാലിയാറിനെ ബേപ്പൂർ പുഴ എന്നറിയപ്പെടുന്നു.
➤ സ്വർണ്ണ നിക്ഷേപമുള്ള നദിയാണ് ചാലിയാർ
➤ കേരളത്തിലേറ്റവുംകൂടുതൽ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നദിയാണ് ചാലിയാർ
ചാലിയാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നവ
➤ നിലമ്പൂർ തേക്കിൻ കാട്
➤ മാവൂർ, ഗ്വാളിയാർ, റയോൺസ്
5. ചാലക്കുടിപ്പുഴ
➤ കേരളത്തിൽ നീളം കൂടിയ അഞ്ചാമത്തെ നദി ചാലക്കുടിപ്പുഴ (145കി.മീ)
➤ ആതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നത് ചാലക്കുടിപ്പുഴയിലാണ്.
നദികളുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ
1. കേരളത്തിലേറ്റവും മാലിന്യം കുറഞ്ഞ നദി
കുന്തിപ്പുഴ
2. കരിമ്പുഴ എന്നറിയപ്പെടുന്നത്
കടലുണ്ടിപ്പുഴ
3. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി
മഞ്ചേശ്വരം നദി (16കി.മീ)
4. കേരളത്തിൻറെ വടക്കേ അറ്റത്തുള്ള നദി
മഞ്ചേശ്വരം നദി
5. കേരളത്തിൻറെ തെക്കേ അറ്റത്തുള്ള നദി
നെയ്യാർ
6. 1888-ൽ ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ട നടത്തിയത് ഏത് നദിയുടെ തീരത്താണ്
നെയ്യാർ
7. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യു ന്നത് ഏത് നദിയുടെ തീരത്താണ്
നെയ്യാർ
8. തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
കല്ലടയാർ
9. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് സ്ഥിതി ചെയ്യു ന്നത് ഏത് നദിയുടെ തീരത്താണ്
കല്ലടയാർ
10. കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴ
വളപട്ടണംപുഴ
11. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിൽ
വളപട്ടണംപുഴ
12. കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ നദി
ചന്ദ്രഗിരിപുഴ
13. ചന്ദ്രഗിരിപുഴയുടെ ഏക പോഷകനദി
പഴസ്വിനിപുഴ
14. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി
വാമനപുരം നദി
15. തിരുവനന്തപുരം നഗരത്തിലൂടെ ഒഴുകുന്ന നദി
കരമനയാർ
16. കോട്ടയത്തുകൂടി ഒഴുകുന്ന നദി
മീനച്ചിലാർ
17. അതുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിംഗ്സ് എന്ന നോവലിന് പശ്ചാത്തലമായ നദി
മീനച്ചിലാർ
18. കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി
മയ്യഴിപ്പുഴ
19. ഒ.വി. വിജയൻറെ ഗുരുസാഗരം എന്ന നോവലിന് പശ്ചാത്തലമായ നദി
തൂതപ്പുഴ
20. സൈലൻറ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി
തൂതപ്പുഴ
21. സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി
തൂതപ്പുഴ
22. കേരളത്തിലെ മഞ്ഞ നദി
കുറ്റ്യാടിപ്പുഴ
23. മലബാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി
കുറ്റ്യാടിപ്പുഴ
24. തേക്കടി വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി
പെരിയാർ
25. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി
പാമ്പാർ
26. മുത്തങ്ങ വന്യജീവി സങ്കേതത്തിൻറെ വടക്കു ഭാഗത്തുകൂടി ഒഴുകുന്ന നദി
ബാവലിപ്പുഴ
27. ധർമ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന നദി
അഞ്ചരക്കണ്ടിപ്പുഴ(കണ്ണൂർ)
28. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല
കാസർഗോഡ് (12 നദികൾ)
No comments:
Post a Comment