"മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയ തരം തിരകളുപയോഗിച്ച് വെടിവയ്ക്കാൻ ഇന്ത്യൻ ഭടൻമാരെ നിർബന്ധിച്ചതാണ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം"
➤ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച തീയതി
1857 മെയ് 10
➤ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം
മീററ്റ് (ഉത്തർപ്രദേശ്)
➤ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച തീയതി
1857 മെയ് 10
➤ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി മംഗൽ പാണ്ഡയെ തൂക്കിലേറ്റിയതെന്ന്
1857 ഏപ്രിൽ 8
➤ ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ആരായിരുന്നു ഗവർണ്ണർ
കാനിങ് പ്രഭു
➤ 1857 ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ആദ്യം വിശേഷിപ്പിച്ചതാര്
വിനായക് ദാമോദർ സവർക്കർ
➤ 1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെൻറിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചതാര്
ബെഞ്ചമിൻ ഡിസ്രേലി
➤ വിപ്ലവകാരികൾ ഡൽഹിയുടെ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ്
ബഹാദൂർ ഷാ-2 (ബഹദൂർഷാ സഫർ)
➤ 1857 ലെ വിപ്ലവത്തിലെ ജോൻ ഒഫ് ആർക്ക് എന്നറിയപ്പെടുന്നത്
റാണി ലക്ഷ്മി ഭായ് (ഝാൻസി റാണി)
➤ 1857 ലെ വിപ്ലവത്തിന് ബ്രിട്ടീഷുകാർ നൽകിയ പേരെന്ത്
ശിപായി ലഹള
➤ 1857 ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ
ജോൺ ലോറൻസ്
➤ ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചത്
ജവഹർലാൽ നെഹ്റു
➤ വിപ്ലവകാരികളുടെ സമുന്നത ധീരനേതാവെന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചത്
പട്ടാള മേധാവി സർ ഹുഗറോസ്റ്റ്
➤ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധരീതി ആവിഷ്കരിച്ച സമരനേതാവ്
താന്തിയാതോപ്പി
➤ താന്തിയാതോപ്പിയുടെ യഥാർത്ത പേര്
രാമചന്ദ്ര പാൻഡുരംഗ്
➤ താന്തിയാതോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് എന്ന്
1859-ൽ
➤ ബീഹാർ സിംഹം എന്നറിയപ്പെടുന്നത് ആരെ
കൺവർസിംഗ്
➤ 1857-ലെ വിപ്ലവത്തിൻറെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആരെ
നാനാസാഹിബ്
➤ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി ആര്
നാനാസാഹിബ്
➤ 1857-ലെ വിപ്ലവത്തിൻറെ ഫലമായി ബഹദൂർഷാ സഫറിനെ നാടുകടത്തിയത് എവിടേക്ക്
റംഗൂൺ (മ്യാൻമാർ)
➤ മുഗൾ ഭരണത്തിൻറെ പൂർണ്ണ പതനത്തിന് കാരണമായ വിപ്ലവം ഏത്
1857-ലെ വിപ്ലവം
➤ ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി ആര്
കാനിംഗ് പ്രഭു
No comments:
Post a Comment