Showing posts with label Indian history. Show all posts
Showing posts with label Indian history. Show all posts

Monday, 4 October 2021

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

മധ്യപ്രദേശ് 

നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ്

പ്ലിനി

സിംഹനദി എന്നറിയപ്പെടുന്ന നദി

സിന്ധു

ഹാരപ്പൻ സംസ്കാരകേന്ദ്രമായ ചാൻഹുദാരോ കണ്ടെത്തിയതാരാണ്

എൻ.ജി മജുംദാർ

ഹാരപ്പൻ സംസ്കാരകേന്ദ്രമായ ബനവാലി സ്ഥിതിചെയ്യുന്ന സംസ്ഥാനം

ഹരിയാന

ഹാരപ്പൻ സംസ്കാരത്തിൻറെ അധഃപതനത്തിനുള്ള കാരണം ആര്യന്മാരുടെ അക്രമമാണ് എന്നഭിപ്രായപ്പെട്ടത്

മോർട്ടിമർ വിലർ

പരുഷ്ണി എന്ന പേരിൽ പ്രാചീനകാലത്ത് അഭിപ്രായപ്പെട്ട നദി

രാവി

യവം എന്ന പേരിൽ ഋഗ്വേദത്തിൽ പരാമർശിച്ചിട്ടുള്ള ധാന്യം

ബാർലി

വർധമാന മഹാവീരൻ ജനിച്ചതായി കരുതുന്ന വർഷം

ബി.സി 540

ശ്രീബുദ്ധൻ അഞ്ച് സന്യാസിമാരോടായി ആദ്യം  ചെയ്ത പ്രഭാഷണം എന്തു പേരിലറിയപ്പെടുന്നു

ധർമചക്ര പ്രവർത്തനം

രണ്ടാം ബുദ്ധമത സമ്മേളനത്തിൻറെ ആധ്യക്ഷൻ

സഭാകാമി

മഹാജനപദങ്ങളിലൊന്നായ അംഗത്തിൻറെ തലസ്ഥാനം

ചമ്പ

കാലശോകൻ ഏത് രാജവംശത്തിലെ ഭരണാധികാരിയായിരുന്നു

ശിശുനാഗ രാജവംശം

ബുദ്ധമതം പ്രചരിപ്പിക്കുന്നതിനായി അശോകൻ നിയമിച്ച ഉദ്യോഗസ്ഥൻമാർ

ധർമ മഹാമാത്രന്മാർ

അവസാനത്തെ സുംഗരാജാവ്

ദേവഭൂതി

കണ്വരാജവംശത്തിൻറെ സ്ഥാപകൻ

വസുദേവൻ

ബാൽബൺ അധികാരത്തിൽ വന്ന വർഷം

1266

ഷാജഹാൻനാമ എന്ന കൃതിയുടെ കർത്താവ്

ഇനായത്ത് ഖാൻ

അജ്മീർ പട്ടണത്തിൻറെ സ്ഥാപകൻ

അജയ്പാൽ ചൌഹാൻ

കാമരൂപം എന്നറിയപ്പെട്ടിരുന്ന പ്രദേശം

ആസാം

രാഷ്ട്രകുട രാജാക്കന്മാരുടെ തലസ്ഥാനം

മാൻഘട്ട്

നാദിർഷായുടെ ഇന്ത്യൻ അക്രമണം നടന്ന വർഷം

1739

മുഗൾ സാമ്രാജ്യത്തിൻറെ അഃധപതനത്തിനു കാരണമായ ഡക്കാൻ നയം സ്വീകരിച്ച ഭരണാധികാരി

ഔറംഗസേബ്

അക്ബറുടെ ശവകുടീരം നിർമിച്ചതാര്

ജഹാംഗീർ

പഞ്ചസിദ്ധാന്തിക എന്ന ഗ്രന്ഥത്തിൻറെ കർത്താവ്

വരാഹമിഹിരൻ

പല്ലവന്മാരുടെ തലസ്ഥാനം

കാഞ്ചി

ശിവജിയുടെ സ്ഥാനാരോഹണം നടന്ന വർഷം

1674

Wednesday, 22 July 2020

ഇന്ത്യൻ ഭരണഘടന (Indian Constitution)

ഇന്ത്യൻ ഭരണഘടന

1. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ലിഖിത ഭരണഘടന  ഏത്
    രാജ്യത്തിൻറേതാണ്
    അമേരിക്ക
2. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള  രാജ്യം
    ഇന്ത്യ
3. ആദ്യത്തെ ജനാധിപത്യ രാജ്യമേത്
    ഗ്രീസ്
4. നിലവിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യം ഏത്
    ബ്രിട്ടൺ
5. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം
    1949 നവംബർ 26
6. ഇന്ത്യൻ ഭരണഘടനാ രൂപീകരണ സമിതിയുടെ  (ഡ്രാഫ്റ്റിങ് കമ്മിറ്റി)                 അധ്യക്ഷൻ ആരായിരുന്നു
    ഡോ. ബി.ആർ. അംബേദ്കർ
7. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം സമിതി അധ്യക്ഷൻ ആരായിരുന്നു
    ഡോ. രാജേന്ദ്രപ്രസാദ്
8. ഭരണഘടനാ നിർമ്മാണസഭ രൂപീകൃതമായത്  ഏതിൻറെ അടിസ്ഥാനത്തിൽ
    ക്യാബിനറ്റ് മിഷൻ
9. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയതെന്ന്
    1946 മാർച്ച് 24
10. ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
      ക്ലെമൻറ് ആറ്റ്ലി

11. ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യ യോഗം നടന്നതെന്ന്
      1947 ആഗസ്റ്റ് 14
12. ഭരണഘടനാ നിർമ്മാണ സഭയിലെ ആകെ അംഗങ്ങൾ എത്ര
      389
13. ഇന്ത്യയുടെ ഭരണഘടനാ ദിനമായി ആചരിക്കുന്നത് എന്ന്
      നവംബർ 26
14. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിൽ അംഗങ്ങളായിരുന്ന മലയാളി വനിതകൾ
      അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്ക്രിൻ
15. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര്
      ഡോ. ബി.ആർ. അംബേദ്കർ

Sunday, 19 July 2020

ഇന്ത്യൻ നദികൾ (Indian Rivers)


ഇന്ത്യയിലെ പ്രധാന നദികൾ



ഗംഗാ നദി

  1. ഗംഗ
  2. ബ്രഹ്മപുത്ര
  3. യമുന
  4. ഗോമതി
  5. ചംബൽ
  6. മഹാനദി
  7. ഗോദാവരി
  8. കൃഷ്ണ
  9. കാവേരി
  10. സിന്ധു
  11. ബിയാസസ് നദി
  12. സത്ജല്
  13. ഝലം
  14. ചെനാബ്
  15. രാവി
  16. നർമ്മത
  17. താപ്തി

മറ്റുള്ള നദികൾ
  • ഘാഗ്ര
  • സോൻ
  • ഗന്തക്
  • ബേത്വ
  • ലൂണി
  • സബർ‌മതി
  • മാഹി
  • ഹൂഗ്ലീ
  • ദാമോദർ
  • തുംഗഭദ്ര
  • ഭീമ
  • പെണ്ണാർ
  • പെരിയാർ
  • വൈഗൈ

ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നവയിൽ പ്രധാനമായത് 

  • ബ്രഹ്മപുത്ര
  • ഗംഗ 
  • യമുന
  • ഗോമതി
  • ചംബൽ
  • മഹാനദി
  • ഗോദാവരി
  • കൃഷ്ണ 
  • കാവേരി
  • സിന്ധു
  • ബിയാസ് നദി
  • സത്‌ലജ്
  • ഝലം
  • ചെനാബ്
  • രാവി
  • നർമദ 
  • തപ്തി



ഗംഗയുടെ കൈവഴികളായ നദികൾ
  •  യമുന
  •  ഗോമതി
  •  ചംബൽ

അറബിക്കടലിലേക്ക് ഒഴുകുന്ന പ്രധാന നദികൾ
  • സിന്ധു
  • ബിയാസ് നദി
  • സത്‌ലജ്
  • ഝലം
  • ചെനാബ്
  • രാവി 

സിന്ധുവിൻറെ കൈവഴികളായ  പഞ്ചനദികൾ  ഏതെല്ലാെ
  • ബിയാസ് നദി
  • സത്‌ലജ്
  • ഝലം
  • ചെനാബ്
  • രാവി 

ത്രിവേണി സംഗമം
ഗംഗയും യമുനയും സംഗമിക്കുന്ന അലഹബാദിലെ പ്രയാഗിൽ വച്ച് ഭൂമിക്കടിയിലൂടെ ഒഴുകിയെത്തുന്ന സരസ്വതി നദിയും ഒത്തു ചേരുന്നതാണ് ത്രിവേണി സംഗമം.
മഹാ കുംഭമേള
അലഹബാദിലെ ത്രിവേണി സംഗമത്തിൽ 12 വർഷത്തിലൊരിക്കൽ മഹാ കുംഭമേള നടത്തുന്നു.

പ്രധാനചോദ്യങ്ങൾ

✽ ഇന്ത്യയിലെ ഏറ്റവും വലിയ നദി

    ഗംഗ (2525കി.മീ)
✽ ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയേത്
    യമുന
✽ ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി
    ഗംഗ
✽ ഇന്ത്യയുടെ ദേശീയ നദി ഏത്
    ഗംഗ
✽ ഗംഗയുടെ ഉത്ഭവ സ്ഥാനമേത്
    ഹിമാലയത്തിലെ ഗംഗോത്രി ഗ്ലേസിയറിലെ ഗോമുഖ് ഗുഹ
✽ ഉത്ഭവ സ്ഥാനത്ത് ഗംഗയുടെ പേര്
    ഭഗീരഥി
✽ ഹിമാലയ പർവത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോൾ ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി 
    സരസ്വതി നദി
✽ ഇന്ത്യയുടെ ചുവന്ന നദി ഏത്
    ബ്രഹ്മപുത്ര
✽ അസമിൻറെ ദുഖം എന്നറിയപ്പെടുന്ന നദി ഏത്
    ബ്രഹ്മപുത്ര
✽ ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം ഏത്
    ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയൂങ്ദുങ് ഹിമാൻ
✽ ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്നത് എവിടെവച്ച്
    അരുണാചൽ പ്രദേശിലെ സൌദിയ
✽ ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിൽ പ്രവേശിക്കുമ്പാൾ ഏത് പേരിൽ അറിയപ്പെടുന്നു
    ദിഹാങ്, സിയാങ്
✽ ടിബറ്റിൽ ബ്രഹ്മപുത്ര ഏത് പേരിൽ അറിയപ്പെടുന്നു
    യാർലങ് സാങാപോ
✽ ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്
    മാജുലി (ബ്രഹ്മപുത്ര നദി, അസം)
✽ ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി
    ബ്രഹ്മപുത്ര
✽ ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
    ബ്രഹ്മപുത്ര
✽ ഇന്ത്യയിലെ ഏറ്റവും ആഴംകൂടിയ നദി ഏത്
    ബ്രഹ്മപുത്ര
✽ ബ്രഹ്മപുത്രയുടെ പോഷകനദികൾ
    കാമെങ്, ധൻസിരി, ടീസ്റ്റ, ലോഹിത്, ദിബാങ്, മാനസ്, സുബൻസിരി
✽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വേഗത്തിൽ ഒഴുകുന്ന നദി ഏത്
    ടീസ്റ്റ
✽ സിക്കിമിൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്
    ടീസ്റ്റ
✽ യമുനാ നദി ഗംഗയുമായി ചേരുന്നത് എവിടെ വച്ചാണ്
    അലഹബാദ്
✽ കാളിന്ദി എന്നറിയപ്പെടുന്ന നദി
    യമുന
✽ താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്ത്
    യമുന
✽ യമുന നദിയുടെ ഉത്ഭവസ്ഥാനം
    ഉത്തരാഖണ്ഡിലെ യമുനോത്രി
✽ യമുനയുടെ പോഷക നദികൾ
    ചമ്പൽ, ബേത്വ, കെൻ
✽ ഗംഗാ നദി ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രവേശിക്കുന്നത് എവിടെ വച്ച്
    ഹരിദ്വാറിൽ
✽ ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്
    രവി
✽ മോഹൻജൊദാരോ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്
    സിന്ധു
✽ ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദി
    ലൂണി
✽ പടിഞ്ഞാറോട്ടൊഴുകുന്ന (അറബിക്കടലിൽ പതിക്കുന്ന) ഒരേയൊരു ഹിമാലയൻ നദി
    സിന്ധു
✽ സിന്ധൂ നദീജല കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ
    ഇന്ത്യയും പാകിസ്ഥാനും
✽ പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
    പഞ്ചാബ്



Thursday, 16 July 2020

മഹാത്മാഗാന്ധി (Mahatma Gandhi)

മഹാത്മാ

മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി
The face of Gandhi in old age—smiling, wearing glasses, and with a white sash over his right shoulder
ജനനം  2 ഒക്ടോബർ 1869
  പോർബന്തർ , Kathiawar Agency, ബ്രിട്ടീഷ് രാജ്
  (ഇപ്പോൾ ഗുജറാത്തിൽ)
മരണം  30 ജനുവരി 1948 (പ്രായം 78)   
  ന്യൂ ഡെൽഹി , ഡെൽഹി,ഇന്ത്യ
മരണകാരണം
  രാഷ്ട്രീയ കൊല
ശവകുടീരം  രാജ് ഘട്ട് ,ചിതാ ഭസ്‌മം ഭാരതത്തിലെ നാനാ  നദികളിൽ ഒഴുക്കി.
മറ്റ് പേരുകൾ  മഹത്മാ , ഗാന്ധിജി , ബാപ്പു ,മഹത്മാ ഗാന്ധി
വിദ്യാഭ്യാസം  barrister-at-law
പഠിച്ച സ്ഥാപനങ്ങൾ

  Alfred High School, Rajkot,
  Samaldas College, Bhavnagar,
  University College, London
അറിയപ്പെടുന്നത്  ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
  സത്യാഗ്രഹം , അഹിംസ
പ്രസ്ഥാനം  ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിത പങ്കാളി  കസ്തൂർബാ ഗാന്ധി
മക്കൾ  ഹരിലാൽ
  മണിലാൽ ഗാന്ധി
  രാംദാസ് ഗാന്ധി
  ദേവ്ദാസ് ഗാന്ധി
മാതാപിതാക്കൾ
  •   Karamchand Gandhi (അച്ഛൻ)
  •   Putlibai Gandhi (അമ്മ)

ഗാന്ധിജി കേരളത്തിൽ

 ആദ്യ സന്ദർശനം    - 1920 ഓഗസ്റ്റ് 18

രണ്ടാം സന്ദർശനം  -  മാർച്ച് 8-19, 1925.

മൂന്നാം സന്ദർശനം -  ഒക്ടോബർ 9-15, 1927


നാലാം സന്ദർശനം -  ജനുവരി 10-22, 1934.

അഞ്ചാമത്തെയും അവസാനത്തെയും കേരള സന്ദർശനം - ജനുവരി 12-21, 1937.

നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവൻ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദർശിച്ചത്. 1920 ഓഗസ്റ്റ് 18 ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ പ്രസംഗിച്ചു.ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് ആയിരുന്നു. 1924 മാർച്ച് 30-ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിർദ്ദേശപ്രകാരം തൽകാലത്തേക്ക് നീർത്തി വച്ചു. അദ്ദേഹം സവർണ്ണ ഹിന്ദുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടർന്ന് ഏപ്രിൽ 7 ന്‌ സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ അവർണ്ണ ജാഥ നവംബർ 13-ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി. തുടർന്ന് 1925 മാർച്ച് 8-ന് ഗാന്ധി വീണ്ടും കേരളത്തിൽ എത്തി.അദ്ദേഹം എറണാകുളം വഴി മാർച്ച് 10-ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയിൽ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂർ പോലീസ് കമ്മീഷണർ പീറ്റുമായി ചർച്ച നടത്തി. 13ന് വർക്കല കൊട്ടാരത്തിൽ എത്തി തിരുവിതാംകൂർ റീജൻറ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചർച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടൽ അവസാനിച്ചു. നവംബർ 23ന്‌ വൈക്കം ക്ഷേത്ര നിരത്തുകൾ പൊതുജനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം ബാലനായ ചിത്തിര തിരുനാൾ, കൊച്ചി മഹാരാജാവ് എന്നിവരേയും സന്ദർശിച്ച് മാർച്ച് 19-ന് പാലക്കാടു വഴി മടങ്ങി. ഈ വരവിൽ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു. ചാലക്കുടി, കൊച്ചി, വർക്കല എന്നിവിടങ്ങളിൽ അദ്ദേഹം യോഗം നടത്തി. മാർച്ച് 12ന്‌ ശ്രീ നാരായണഗുരു, കെ. കേളപ്പൻ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദർശിച്ചു. ശ്രീ നാരായണഗുരുവിനെ സന്ദർശിച്ച ശേഷം ആണ് അദ്ദേഹം അവർണ്ണരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. ദളിതന്മാരെ ഹരിജനങ്ങൾ എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്.


ദണ്ഡിയാത്ര

ഗാന്ധിജി മൂന്നാമതും കേരളത്തിലെത്തുന്നത് തിരുവാർപ്പ് ക്ഷേത്ര നിരത്തുകളിൽ അയിത്തജാതിക്കാരെ വഴിനടക്കാൻ അനുവദിക്കുന്നതിനായി തിരുവിതാംകൂർ രാജാവിനേയും റാണിയേയും കണ്ട് ചർച്ച നടത്താനാണ്.1927 ഒക്ടോബർ 9 നു അവരുമായി സംസാരിച്ചശേഷം അദ്ദേഹം പാലാക്കാട്ട് കാമകോടി ശങ്കരാചാര്യരുമായും ചർച്ച നടത്തി. കോഴിക്കോട് സമ്മേളനത്തിൽ വച്ച് ‘അന്ത്യജനോദ്ധാരണ സംഘം’ എന്ന സംഘടനക്ക് രൂപം നൽകി. പാലക്കാട്ടും കോഴിക്കോട്ടും അദ്ദേഹം പ്രസംഗിച്ചു. ഗാന്ധിജി നാലാമത് കേരളത്തിലെത്തുന്നത് 1934 – ൽ ജനുവരി 10 മുതൽ – 22വരെ ആണ്. ഹരിജൻ ഫണ്ട് ശേഖരണാർത്ഥം ആയിരുന്നു അദ്ദേഹം കേരളത്തിൽ എത്തിയത്‌. ഈ സന്ദർശനത്തിനിടയിൽ ആണ് "കൗമുദി" എന്ന പെൺകുട്ടി വടകരയിൽ വച്ച് തൻറെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് സംഭാവന നൽകിയത്‌. ഗാന്ധിജി അഞ്ചാമതായി (അവസാനമായി) കേരളം സന്ദർശിക്കുന്നത് 1937 – ൽ ജനുവരി 12 മുതൽ - 21വരെ ആണ്. ഇത് ക്ഷേത്രപ്രവേശന വിളംബരത്തിൻറെ പശ്ചാത്തലത്തിലായിരുന്നു.


  1.  ഗാന്ധിജി ജനിച്ചത് എന്ന്?  1869 ഒക്ടോബര്‍ 2
  2. ഗാന്ധിജിയുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നാടകങ്ങള്‍?  ഹരിശ്ചന്ദ്ര,  ശ്രാവണ പിത്യഭക്തി
  3. ‘ഗാന്ധി’ എന്ന കുടുംബനാമം കൊണ്ട് അര്‍ഥമാക്കുന്നത്?  പലചരക്കു വ്യാപാരി
  4. ഗാന്ധിയുട്ടെ ജന്മസ്ഥലം ?  ഗുജറാത്തിലെ പോര്‍ബന്തര്‍
  5. ഗാന്ധിയെ വളരെയെധികം സ്വാധീനിക്കുകയും ഗുജറാത്തി ഭാഷയിലേക്ക് അദ്ദേഹം വിവര്‍ത്തനം ചെയ്യുകയും ചെയ്ത ഗ്രന്ഥം?  അണ്‍ ടു ദ ലാസ്റ്റ് (Un to the last)
  6. ‘Un to the last‘ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?  ജോണ്‍ റസ്കിന്‍
  7. ഗാന്ധിജിയുടെ ആത്മ കഥ ഇംഗ്ലീ‍ഷിലേക്ക് വിവര്‍ത്തനം ചെയ്തത്?  മഹാദേവ് ദേശായി
  8. 'My Days with Gandhi' എന്ന ഗ്രന്ഥം രചിച്ചത്?  എന്‍.കെ ബോസ്
  9. ഗാന്ധി ശിക്ഷണ്‍ ഭവന്‍ എവിടെയാണ്?  മുംബൈ
  10. ഗാന്ധിജി വധിക്കപ്പെട്ടത് എവിടെ വച്ചാണ്?  ഡല്‍ഹിയിലെ ബിര്‍ളാ ഹൌസില്‍ വച്ച്
  11. ഗാന്ധി ഗ്രാം സ്ഥാപിച്ചത് എന്ന്? എവിടെ? ആര്?  1947 ല്‍ മധുരയില്‍, ജി.രാമചന്ദ്രന്‍-ടി.എസ് സുന്ദരം എന്നിവര്‍
  12. കസ്തൂര്‍ബാ ഗാന്ധിയുടെ സമാധി സ്ഥലം എവിടെയാണ്?  പൂനെ
  13. ഗാന്ധി പീസ് ഫൌണ്ടേഷന്‍ എവിറ്റെയാണ്?  ന്യൂഡല്‍ഹി
  14. ഗാന്ധിജിയെ ‘മഹാത്മ’ എന്നു വിളിച്ചത്?  ടാഗോര്‍
  15. ‘ശ്രീ ബുദ്ധനും  ക്രിസ്തുവിനും ശേഷം ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനാണ് ഗാന്ധിജി’ എന്ന് പറഞ്ഞതാര്?  ജെ.എച്ച്. ഹോംസ്
  16. ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?    അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന്‍ നിന്ന്
  17. ഗാന്ധിജി എത്ര തവണ കോണ്‍ഗ്രസ്സ് പ്രസിഡന്റായിട്ടുണ്ട്?  ഒരു തവണ
  18. ഗാന്ധിജിയുടെ രാഷ്ട്രീ‍യ ഗുരു ആര്?  ഗോപാല ക്യഷ്ണ ഗോഖലെ
  19. ഗാന്ധിജി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളീല്‍ ഏറ്റവും പ്രശസ്തം?  പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
  20. ഗാന്ധിജിയുടെ സമര മാര്‍ഗം?  സത്യാഗ്രഹം
  21. ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്നത്?  1906 ല്‍ ദക്ഷിണാഫ്രിക്കയി വര്‍ണവിവേചനത്തിനെതിരെ
  22. തന്റെ രാഷ്ട്രീയ ആശങ്ങള്‍ പ്രകടിപ്പിക്കാന്‍ ഗാന്ധിജി ആരംഭിച്ച പത്രം.?  യംഗ് ഇന്ത്യ
  23. ഗാന്ധിജിയുടെ കേരള സന്ദര്‍ശന വേളയില്‍ തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി ഗാന്ധിജിക്ക് സമ്മാനിച്ചത്?  കൌമുദി ടീച്ചര്‍
  24. ഗാന്ധിജിയുടെ ആദ്യത്തെ ഇന്ത്യയിലെ സത്യാഗ്രഹം?  ബീ‍ഹാറിലെ ചമ്പാരനില്‍
  25. നിരവധി  ഓസ്കാര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹമായ ഗാന്ധി സിനിമ  സംവിധാനം ചെയ്തത്?  റിച്ചാര്‍ഡ് അറ്റന്‍ബറോ
  26. ഗാന്ധിജീയും ഗോദ്സെയും എന്ന കവിത ആരുടേതാണ്?  എന്‍.വി ക്യഷ്ണ വാര്യര്‍
  27. ജനുവരി 30 ഗാന്ധിജീയുടെ ചമവാര്‍ഷികദിനം ആചരിക്കുന്നതിനു പുറമെ മറ്റെന്തിനെല്ലാം പ്രാധാന്യമര്‍ഹിക്കുന്നു?   രക്തസാക്ഷിദിനം,  കുഷടരോഗ ദിനം
  28. ഗാന്ധിജി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ ദര്‍ശനം?  അടിസ്ഥാന വിദ്യാഭ്യാസം
  29. ക്വിറ്റ് ഇന്‍ഡ്യാ സമരത്തിന്റെ ഭാഗമായി ഗാന്ധിജിയെ തടവില്‍ പാര്‍പ്പിച്ചത്?  ആഗാഖാന്‍ കൊട്ടാരത്തില്‍
  30. സ്വതന്ത്ര ഇന്‍ഡ്യയില്‍ ഗാന്ധിജി എത്ര ദിവസം ജീവിച്ചു?  168
  31. യു.എന്‍.ഒ  ആദ്യമായി ദു:ഖ സൂചകമായി പതാക താഴ്ത്തിക്കെട്ടിയത് എപ്പോള്‍?  ഗാന്ധിജി മരണപ്പെട്ടപ്പോള്‍
  32. ഗാന്ധിജി എത്ര വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ജീവിച്ചു?  21 വര്‍ഷം
  33. ഐക്യരാഷ്ട്ര സഭ എപ്പോഴാ‍ണ്  ഗാന്ധിജയന്തി അന്താരാഷട്ര അഹിംസാദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്?  2007 ജൂണില്‍
  34. ഗാന്ധീജി ചരിത്ര പ്രധാനമായ ദണ്ഡിയാത്ര നടത്തിയത് എത്രാ‍ാമത്തെ വയസ്സില്‍? 61-മത്തെ
  35. ‘എന്റ് ജീവിതത്തെ പ്രായോഗിക തലത്തില്‍ ദ്രുതഗതിയില്‍ മാറ്റിത്തീര്‍ത്ത പുസ്തകം’  ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് പുസ്ത്കത്തെയാണ്?   അണ്‍ ടു ദ ലാസ്സ്റ്റ്
  36. ഗാന്ധിജി ‘സര്‍വോദയ’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീ‍കരിച്ച പുസ്തകം?  അണ്‍ ടു ദ ലാസ്റ്റ്
  37. ഇന്‍ഡ്യയിലെ തപാല്‍ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?  ശ്രീനാരായണ ഗുരു
  38. ഇപ്പോഴെത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്?  ദീപക് മിശ്ര
  39. ഗാന്ധിജിയുടെ പേരിലറിയപ്പെടുന്ന തലസ്ഥാന നഗരമുള്ള സംസ്ഥാനം?  ഗുജറാത്ത്
  40. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഭാരതീയന്‍?  മഹാത്മ ഗാന്ധി
  41.  ‘ഇന്ത്യാ ഗവണ്മെന്റ് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള പുരസ്കാരം ആരുടെ പേരീല്‍ ഉള്ളതാണ്?  ഗാന്ധിജിയുടെ
  42. ടൈം  മാഗസിന്റെ കവര്‍ പേജില്‍ മൂന്ന് പ്രാവശ്യം ചിത്രം അച്ചടിക്കപ്പെട്ട ഭാരതീയന്‍?  ഗാന്ധിജി ( 1930, 1931, 1947)
  43. ‘എന്റെ ജീവിതമാണ്  എന്റെ സന്ദേശം’ - ഗാന്ധിജി
  44. ഗാന്ധിജിയുടെ മന:സാക്ഷി സൂ‍ക്ഷിപ്പുകാരന്‍?  സി.രാജഗോപാലാചാരി
  45. അമേരിക്കന്‍ ഗാന്ധി?  മാര്‍ട്ടിന്‍ ലൂഥര്‍കിംഗ്
  46. ദക്ഷിണാഫ്രിക്കന്‍ ഗാന്ധി?  നെല്‍സണ്‍ മണ്ടേല
  47. കേരള ഗാന്ധി?  കെ.കേളപ്പന്‍
  48. അതിത്തി ഗാന്ധി?  ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍
  49. ആധുനിക ഗാന്ധി?  ബാബ ആംതെ
  50. മയ്യഴി ഗാന്ധി?  ഐ.കെ. കുമാരന്‍ മാസ്റ്റര്‍

























Sunday, 12 July 2020

ഇന്ത്യൻ നവോത്ഥാനം (Indian renaissance)


ഇന്ത്യൻ നവോത്ഥാനം

രാജാറാം മോഹൻ റോയ്

 ജനനം  : പശ്ചിമബംഗാൾ (1772)
 മരണം : ബ്രിസ്റ്റോൾ, ലണ്ടൻ (1833)

 
വിഖ്യാതഗ്രന്ഥങ്ങൾ:

1. ഏകദൈവ വിശ്വാസികൾക്ക് ഒരു ഉപഹാരം
2. യേശുവിൻറെ കല്പനകൾ
 


✿ ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ് ആര്
     രാജാറാം മോഹൻ റോയ്
✿ ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ ആര്
     രാജാറാം മോഹൻ റോയ്
✿ ബ്രഹ്മസമാജം,ആത്മീയസഭ,വേദാന്ത കോളേജ് എന്നിവ സ്ഥാപിച്ചതാര്
     രാജാറാം മോഹൻ റോയ്
✿ ബ്രഹ്മസമാജം രൂപീകരിച്ച വർഷം
     1828
✿ ബ്രഹ്മസമാജത്തിൻറെ ആദ്യ പേര്
     ബ്രഹ്മസഭ
✿ 'സതി' സമ്പ്രദായം നിർത്തലാക്കാൻ നിയമം പാസ്സാക്കാൻ വില്ല്യം ബെൻറിക് പ്രഭുവിനെ സഹായിച്ചതാര്
     രാജാറാം മോഹൻ റോയ്
✿ ഭഗവത്ഗീത ബംഗാളിലേക്ക് മൊഴിമാറ്റം നടത്തിയത് ആര്
     രാജാറാം മോഹൻ റോയ്
✿ റാം മോഹൻ റോയിക്ക് 'രാജ' എന്ന സ്ഥാനപ്പേര് നൽകിയ മുഗൾ ഭരണാധികാരി ആര്
     അക്ബർ ഷാ II
✿ കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ പ്രധാനപങ്കുവഹിച്ച സാമൂഹിക പരിഷ്കർത്താവ്
     രാജാറാം മോഹൻ റോയ്
✿ ബംഗാളി പത്രമായ സംവാദ് കൌമുതിയുടെ ആദ്യ പത്രാധിപർ
     രാജാറാം മോഹൻ റോയ്
✿ ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിൻറെ സ്ഥാപകൻ ആര്
     രാജാറാം മോഹൻ റോയ്
✿ മിറാത്ത് ഉൽ അക്ബർ പത്രം  ആരംഭിച്ചതാര്
     രാജാറാം മോഹൻ റോയ്
✿ പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്
     ആത്മാറാം പാണ്ഡുരംഗ് (മഹാരാഷ്ട്ര 1867)
✿ പ്രാർത്ഥനാ സമാജത്തിൻറെ തത്വം എന്ത്
     ദൈവസ്നേഹം മാനവസ്നേഹത്തിൽ

സ്വാമി ദയാനന്ദ സരസ്വതി

 ജനനം  : ഗുജറാത്ത് (1824)
 മരണം : 1883
 യഥാർത്ഥ പേര് : മൂൽശങ്കർ

 പ്രസിദ്ധ കൃതികൾ

 സത്യാർത്ഥ പ്രകാശ്
 വേദ-ഭാഷാ ഭൂമിക
 വേദ-ഭാഷ

 


✿ ആര്യസമാജം സ്ഥാപിച്ചതാര്
     സ്വാമി ദയാനന്ദ സരസ്വതി
✿ ആര്യ സമാജം സ്ഥാപിച്ച വർഷം
     1875
✿ ആര്യസമാജത്തിൻറെ ആസ്ഥാനം
     മുംബൈ
✿ ആര്യസമാജത്തിൻറെ മുദ്യാവാക്യം
     വേദങ്ങളിലേക്ക് മടങ്ങുക
✿ വേദങ്ങളിലേക്ക് തിരിച്ചുപോകുക എന്ന് ആഹ്വാനം ചെയ്തത്
     സ്വാമി ദയാനന്ദ സരസ്വതി
✿ ഹിന്ദുമതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത്
     സ്വാമി ദയാനന്ദ സരസ്വതി
✿ ശുദ്ധിപ്രസ്ഥാനം സ്ഥാപിച്ചതാര്
     സ്വാമി ദയാനന്ദ സരസ്വതി
✿ ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആരുടേതാണ്
     സ്വാമി ദയാനന്ത സരസ്വതി
✿ സ്വരാജ്യ, സ്വഭാഷ, സ്വധർമ്മ- ഈ ആഹ്വാനം ആരുടേത്
     സ്വാമി ദയാനന്ദ സരസ്വതി
✿ ഹിന്ദു മതത്തിൻറെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്
     സ്വാമി ദയാനന്ദ സരസ്വതി
✿ ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം
     ആര്യപ്രകാശം
✿ ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രമുഖ സ്വാതന്ത്യ സമര സേനാനി
     ലാലാ ലജ്പത് റായ്
✿ ദയാനന്ദ സരസ്വതിയുടെ ഗുരു ആര്
     സ്വാമി വിർജാനന്ദ
✿ മൂൽശങ്കറിന് ദയാനന്ദ സരസ്വതി എന്ന പേത് നൽകിയതാര് 
     സ്വാമി വിർജാനന്ദ

സ്വാമി വിവേകാനന്ദൻ

 ജനനം   : ബംഗാൾ (1863 ജനുവരി 12)
 മരണം : 1902 (ബേലൂർ മഠം)
 യഥാർത്ഥ പേര് : സുരേന്ദ്രനാഥ ദത്ത

 പ്രസിദ്ധീകരണങ്ങൾ

 പ്രബുദ്ധഭാരതം
 ഉത്ബോധനം
 കൃതികൾ
 കർമ്മയോഗം, ഭക്തിയോഗ, രാജയോഗ
 


✿ സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം ഏത്
     രാമകൃഷ്ണ മിഷൻ (1897)
✿ രാമകൃഷ്ണ മിഷൻറെ ആസ്ഥാനം എവിടെ
     ബേലൂർ
✿ രാമകൃഷ്ണ മിഷൻറെ വനിതാ വിഭാഗം
     ശാരദാമഠം
✿ ചിക്കാഗോ മതസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവ്
     സ്വാമി വിവേകാനന്ദൻ
✿ ചിക്കാഗോ മത സമ്മേളനം നടന്ന വർഷം
     1893
✿ ചിക്കാദോ മത സമ്മേളനത്തിൽ വിവേകാനന്ദനോടൊപ്പം പങ്കെടുത്ത മലയാളി
     രാജാരവിവർമ്മ
✿ സ്വാമി വിവേകാനന്ദൻ ആരംഭിച്ച പ്രസിദ്ധീകരണം
     പ്രബുദ്ധഭാരതം
✿ ഗീതയിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്
     സ്വാമി വിവേകാനന്ദൻ
✿ രാമകൃഷ്ണ മിഷൻറെ സന്ദേശങ്ങൾ പ്രചരിപ്പിച്ച വിവേകാനന്ദൻറെ ശിഷ്യ
     സിസ്റ്റർ നിവേദിത
✿ സിസ്റ്റർ നിവേദിത എന്നറിയപ്പെടുന്നത്
     അയർലൻഡുകാരി മാർഗരറ്റ് നോബിൾ
✿ ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്
     സ്വാമി വിവേകാനന്ദൻ (ജനുവരി 12)
✿ സ്വാമി വിവേകാനന്ദൻറെ ഗുരു ആര്
     രാമകൃഷ്ണ പരമഹംസർ
✿ രാമകൃഷ്ണ മിഷൻറെ ആസ്ഥാനം എവിടെ
     ബേലൂർ
✿ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചതാര്
     മാഡം ബ്ലാവട്സ്കി & കേണൽ ഓൾക്കോട്ട്
✿ തിയോസഫിക്കൽ സൊസൈറ്റി രൂപീകരിച്ചതെന്ന്
     1875
✿ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത് എവിടെ
     അമേരിക്കയിൽ
✿ ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം
     അഡയാർ (തമിഴ്നാട്- 1882)
✿ ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്നത് എന്തിനെയാണ്
     തിയോസഫിക്കൽ സൊസൈറ്റി
✿ തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യിലെ മുഖ്യ പ്രവർത്തക ആര്
     ആനിബസൻറ്
✿ ബനാറസ് ഹിന്ദു സ്കൂൾ ബനാറസ് സർവ്വകലാശാലയാക്കി മാറ്റിയത്
     മദൻ മോഹൻ മാളവിക
✿ ആനിബസൻറിൻറെ പ്രസിദ്ധീകരണങ്ങൾ ഏതെല്ലാം
     ന്യൂ ഇന്ത്യ, കോമൺവീൽ
✿ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ വനിതാ പ്രസിഡൻറ്
     ആനിബസൻറ് (1917 - കൊൽക്കത്ത സമ്മേളനം
✿ സർവ്വോദയ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് ആര്
     ജയപ്രകാശ് നാരായണൻ
✿ ഭൂതാന പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് ആര്
     ആചാര്യ വിനോബഭാവേ
✿ അൽഹിലാൽ എന്ന ഉറുദു വീക്കിലി ആരംഭിച്ച വ്യക്തി ആര്
     മൌലാനാ അബ്ദുൾ കലാം ആസാദ്
✿ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചതാര്
     ദാദാബായാ നവറോജി
✿ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ ബംഗാളിൽ സ്ഥാപിച്ചതാര്
     സുരേന്ദ്രനാഥ് ബാനർജി, ആനന്ദ് മോഹൻ ബോസ്
✿ വനമഹോത്സവം തുടങ്ങിവച്ചതാര്
     കെ.എം.മുൻഷി
✿ ചിപ്കോ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് ആര്
     സുന്ദർലാൽ ബഹുഗുണ
✿ ബോംബെ പ്രസിഡൻസി അസോസിയേഷൻറെ സ്ഥാപകർ ആരെല്ലാം
     ബദറുദ്ദീൻ തിയാബ്ജി, ഫിറോസ് ഷാ മേത്ത
✿ സർവ്വൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി രൂപീകരിച്ചതാര്
     ഗോപാലകൃഷ്ണ ഗോഖലെ


ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം -1857

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം -1857

"മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയ തരം തിരകളുപയോഗിച്ച് വെടിവയ്ക്കാൻ ഇന്ത്യൻ ഭടൻമാരെ നിർബന്ധിച്ചതാണ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം"

➤ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച തീയതി
     1857 മെയ് 10
➤ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം
     മീററ്റ് (ഉത്തർപ്രദേശ്)
➤ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച തീയതി
     1857 മെയ് 10
➤ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി മംഗൽ               പാണ്ഡയെ തൂക്കിലേറ്റിയതെന്ന്
     1857 ഏപ്രിൽ 8
➤ ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ആരായിരുന്നു ഗവർണ്ണർ
     കാനിങ് പ്രഭു
➤ 1857 ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ആദ്യം                               വിശേഷിപ്പിച്ചതാര്
    വിനായക് ദാമോദർ സവർക്കർ
➤ 1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെൻറിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചതാര്
    ബെഞ്ചമിൻ ഡിസ്രേലി
➤ വിപ്ലവകാരികൾ ഡൽഹിയുടെ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ്
    ബഹാദൂർ ഷാ-2 (ബഹദൂർഷാ സഫർ)
➤ 1857 ലെ വിപ്ലവത്തിലെ ജോൻ ഒഫ് ആർക്ക് എന്നറിയപ്പെടുന്നത് 
     റാണി ലക്ഷ്മി ഭായ് (ഝാൻസി റാണി)
➤ 1857 ലെ വിപ്ലവത്തിന് ബ്രിട്ടീഷുകാർ നൽകിയ പേരെന്ത് 
     ശിപായി ലഹള
➤ 1857 ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ
     ജോൺ ലോറൻസ്
➤ ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചത്
     ജവഹർലാൽ നെഹ്റു
➤ വിപ്ലവകാരികളുടെ സമുന്നത ധീരനേതാവെന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചത്
     പട്ടാള  മേധാവി സർ ഹുഗറോസ്റ്റ്
➤ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധരീതി ആവിഷ്കരിച്ച സമരനേതാവ് 
     താന്തിയാതോപ്പി
➤ താന്തിയാതോപ്പിയുടെ യഥാർത്ത പേര്
     രാമചന്ദ്ര പാൻഡുരംഗ്
➤ താന്തിയാതോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് എന്ന്
     1859-ൽ
➤ ബീഹാർ സിംഹം എന്നറിയപ്പെടുന്നത് ആരെ
     കൺവർസിംഗ്
➤ 1857-ലെ വിപ്ലവത്തിൻറെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആരെ
     നാനാസാഹിബ്
➤ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി ആര്
     നാനാസാഹിബ്
➤ 1857-ലെ വിപ്ലവത്തിൻറെ ഫലമായി ബഹദൂർഷാ സഫറിനെ നാടുകടത്തിയത് എവിടേക്ക്
     റംഗൂൺ (മ്യാൻമാർ)
➤ മുഗൾ ഭരണത്തിൻറെ പൂർണ്ണ പതനത്തിന് കാരണമായ വിപ്ലവം ഏത്
     1857-ലെ വിപ്ലവം
➤ ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി ആര്
     കാനിംഗ് പ്രഭു



Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...