Tuesday, 14 July 2020

പി.എസ്.സി ആവർത്തന ചോദ്യങ്ങൾ (PSC Repeated Questions & Answers)

പി.എസ്.സി ആവർത്തന ചോദ്യങ്ങൾ (PSC Repeated Questions & Answers)

Part-1

ക്ഷേത്രപ്രവേശനവിളംബരം നടന്നതെന്ന്
    1936 നവംബർ 12
 ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ച ഭരണാധികാരി
    ശ്രീ ചിത്തിരതിരുനാൾ
 ക്ഷേത്പ്രവേശനവിളംബരം നടന്നപ്പോൾ തിരുവിതാംകൂർ ദിവാൻ 
    സർ സി.പി. രാമസ്വാമി അയ്യർ
 ആധുനിക കാലത്തെ മഹാത്ഭുതമെന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
    ക്ഷേത്രപ്രവേശനവിളംബരം
 ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തെയും കേരള സന്ദർശനം
    1937  ജനുവരി 13 (ക്ഷേത്രപ്രവേശനവിളംബരത്തിൻറെ പശ്ചാത്തലത്തിൽ
 ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം
    സുന്ദരവനം (സുന്ദർബെൻ, പശ്ചിമബംഗാൾ)
 സുന്ദർബെൻ ടൈഗർ റിസർവായി പ്രഖ്യാപിച്ചത്
    1973
 സുന്ദർബെൻ നാഷണൽ പാർക്കായി പ്രഖ്യാപിച്ചത്
    1984 മെയ് 4
 ഒളിമ്പിക്സ് പതാകയുടെ നിറം
    വെള്ള
 ഒളിമ്പിക്സ് ചിഹ്നത്തിലെ വളയങ്ങളുടെ എണ്ണം
    5 (അഞ്ച്)
    നീല                യൂറോപ്പ്
    മഞ്ഞ              ഏഷ്യ
    കറുപ്പ്             ആഫ്രിക്ക
    ചുവപ്പ്            അമേരിക്ക
    പച്ച                  ഓഷ്യാന

 ആധുനിക ഒളിമ്പിക്സിൻറെ പിതാവ്
    ബാരൻ പിയറി ഡി കുബർട്ടിൻ
 ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്
    ഒറീസ്സ
 വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്
    ജഗന്നാഥക്ഷേത്രം (പുരി)
 മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്
    ശ്രീപത്മനാഭസ്വാമിക്ഷേത്രം
 നായയുടെ ശാസ്ത്രീയ നാമം
    കാനിസ് ഫാമിലിയാരിസ്
 പൂച്ചയുടെ ശാസ്ത്രീയ നാമം
    ഫെലിസ് ഡൊമസറ്റിക്ക
 മനുഷ്യൻറെ ശാസ്ത്രീയനാമം എന്ത്
    ഹോമോസാപിയൻസ്
 ഫ്രഞ്ച് വിപ്ലവത്തിൻറെ പ്രവാചകൻ എന്നറിയപ്പെടുന്നത്
    റൂസ്സോ
 റൂസ്സോയുടെ പ്രധാന കൃതികൾ
    എമിലി, സോഷ്യൽ കോൺട്രാക്റ്റ്
 ദ് റിപ്പബ്ലിക് എന്ന കൃതി ആരുടേതാണ്
    പ്ലേറ്റോ
 പാറ്റയുടെ രക്തത്തിൻറെ നിറം
    വെള്ള
 പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്
    കളിമണ്ണ്
 ഏറ്റവും സാന്ദ്രത കൂടിയ ലോഹം
    ഓസ്മിയം
 ജനിതക എഞ്ചിനീയറിങ്ങിൻറെ പിതാവ്
    പോൾ ബർഗ്
 ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം
    ഹൈഡ്രജൻ
 ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്
    ടൈറ്റാനിയം
 മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം
    206
 പഴശ്ശിരാജയെ സഹായിച്ച കുറിച്യരുടെ നേതാവ്
    തലയ്ക്കൽ ചന്തു
 പഴശ്ശിരാജാവിൻറെ സർവ സൈന്യാധിപൻ
    കൈത്തേരി അമ്പു
 ബിരിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധതന്ത്രം
    ഗറില്ലാ യുദ്ധം
 ബ്രിട്ടീഷുകാർക്കെതിരായ യുദ്ധത്തിൽ പഴശ്ശിരാജാവിൻറെ കേന്ദ്രമായിരുന്ന മല
    പുരളി മല
 പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈനാധിപൻ
    കേണൽ ആർതർ വെല്ലസ്ലി
 ആറ്റിങ്ങൽ കലാപം നടന്നതെന്ന്
    1721
 മലബാർ ലഹള നടന്ന വർഷം
    1921
 കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം
    ആറ്റിങ്ങൽ കലാപം
 പഴശ്ശിരാജാവിനെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര്
    സർദാർ കെ.എം പണിക്കർ
 ബ്രിട്ടീഷുകാർക്കെതിരെ വയനാട്ടിൽ ആദിവാസികൾ നടത്തിയ ലഹള
    കുറിച്യർ ലഹള
 ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ച വർഷം
    1931 നവംബർ 1
 ഗുരുവായൂർ സത്യഗ്രഹത്തിൻറെ വോളണ്ടിയർ ക്യാപ്റ്റൻ
    എ.കെ.ഗോപാലൻ
 ഗുരുവായൂർ സത്യഗ്രഹത്തിന് നേതൃത്വം നല്കിയ വ്യക്തി
    കെ. കേളപ്പൻ
 തിരുവിതാംകൂറിലെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ആരംഭിച്ച പ്രക്ഷോപം
    നിവർത്തന പ്രക്ഷോപം (1932)
 കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോപം
    നിവർത്തന പ്രക്ഷോപം
 നിവർത്തന പ്രക്ഷോപത്തിൻറെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്
    കേരള കേസരി
 ശ്രീമൂലം പ്രജാസഭ നിലവിൽ വന്ന വർഷം
    1904
 കേരളത്തിലെ ആദ്യത്തെ ജനറൽ ആശുപത്രിയും മാനസിക ആശുപത്രിയും ആരംഭിച്ച വ്യക്തി
    ആയില്യം തിരുനാൾ (തിരുവനന്തപുരം
 സ്വാതി തിരുനാളിൻറെ ആസ്ഥാന കവി
    ഇരയിമ്മൻ തമ്പി
 സ്വാതി തിരുനാളിൻറെ സദസ്സിലെ പ്രമുഖ സംഗീതജ്ഞൻ
    ഷഡ്കാല ഗോവിന്ദ മാരാർ
 വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്
    ഡിലനോയി
 ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്കിയതാര്
    അഡ്മിറൽ വാൻ റീഡ്
 സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെടുന്നത്
    മങ്ങാട്ടച്ചൻ
 മലയാളത്തിലെ ആദ്യ ചരിത്ര നോവൽ
    മാർത്താണ്ഡവർമ്മ
 മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ
    പാറപ്പുറം
 ആദ്യമായി ഭാരതരത്നം ലഭിച്ചത് ആർക്ക്
    സി. രാജഗോപാലാചാരി
 ആദ്യമായി ഭാരതരത്നം ലഭിച്ച വനിത ആര്
    ഇന്ദിരാഗാന്ധി
 ആദ്യമായി ഭാരതരത്നം നല്കിയ വർഷം
    1954



No comments:

Post a Comment

Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...