പി.എസ്.സി ആവർത്തനചോദ്യങ്ങൾ- പാർട്ട്- IV
1. കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം
09
2. കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം
05 (പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്)
3. കേരളത്തിൽ ഏറ്റവും നീളം കൂടിയ കടൽത്തീരമുള്ള ജില്ല
കണ്ണൂർ
4. ലോകാരോഗ്യ ദിനം
ഏപ്രിൽ ഏഴ്
5. ലോക വനിതാ ദിനം
മാർച്ച് 8
6. നേഴ്സസ് ഡേ
മേയ് 12
7. റോക്കറ്റുകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന വാതകം
ഹൈഡ്രജൻ
8. കത്തുന്ന വാതകം ഏത്
ഹൈഡ്രജൻ
9. അലൂമിനിയത്തിൻറെ അയിര് ഏത്
ബോക്സൈറ്റ്
10. ഭക്ഷണ പദാർത്ഥങ്ങളിൽ മണവും രുചിയും കൂട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണ്
മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
11. ഈഡിസ് ഈജിപ്റ്റി ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്
കൊതുക്
12. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
പള്ളിവാസൽ
13. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന മൂലകം ഏത്
മെർക്കുറി
14. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്
പ്ലാറ്റിനം
15. ക്വിറ്റ് ഇന്ത്യാ സമരനായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെയാണ്
അരുണാ ആസഫലി
16. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം
ആന്ധ്രപ്രദേശ്
17. ഇന്ത്യൻ നാവികസേനാ ദിനം ആചരിക്കുന്നത്
ഡിസംബർ 4
18. പ്ലാറ്റിനം ജൂബിലി എത്ര വർഷം കൂടുമ്പോഴാണ് ആചരിക്കുന്നത്
75
19. ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ഏത്
കേസരി
20. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ഏത്
ലിഥിയം
21. കടലിലെ ദൂരം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്
നോട്ടിക്കൽ മൈൽ
22. പേപ്പാറ വന്യജീവി സങ്കേതം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
തിരുവനന്തപുരം
23. ദേശീയ പൌരത്വഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതെന്ന്
2020 ജനുവരി 10
24. വിമാനങ്ങളുടെ പുറംഭാഗം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം
ഡ്യുറാലുമിൻ
25. ഫംഗസുകളെക്കുരിച്ചുള്ള പഠനം
മൈക്കോളജി
26. തീപ്പെട്ടി കവറിൻറെ വശങ്ങളിൽ പുരട്ടുന്ന മൂലകമേത്
ചുവന്ന ഫോസ്ഫറസ്
27. ഓറഞ്ചുകളുടെ നഗരം എന്നറിയപ്പെടുന്നത്
നാഗ്പൂർ
28. കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന സംയുക്തം
സിൽവർ അയഡൈഡ്
29. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം
ജോഗ് (കർണ്ണാടകം)
30. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം
ഏയ്ഞ്ചൽ വെള്ളച്ചാട്ടം (വെനസ്വേല)
No comments:
Post a Comment