Friday, 17 September 2021

പൊതുവിജ്ഞാനം - Exam Special

 


ഏറ്റവും കൂടുതൽ പ്രാവശ്യം സിനിമയാക്കിയ ഇന്ത്യൻ നോവൽ

ദേവദാസ്

ഇന്ത്യയിൽ ആദ്യമായി എ.ടി.എം സംവിധാനം നിലവിൽവന്ന നഗരം

മുംബൈ

കോൺഗ്രസിൻറെ ആദ്യ സമ്മേളനത്തിൽ ആദ്യമായി പ്രസംഗിച്ചത്

എ.ഒ ഹ്യൂം

ദാദാസാഹേബ് ഫാൽക്കേ അവാർഡ് ലഭിച്ച ആദ്യ മലയാളി

അടൂർ ഗോപാലകൃഷ്ണൻ

പട്ടം താണുപിള്ള രൂപീകരിച്ച പാർട്ടി

ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി

ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി

ഹൊയാങ്ഹോ

ഇന്ത്യയിൽ ആദ്യമായി ഓസ്കാർ അവാർഡ് നേടിയ വ്യക്തി

ഭാനു അത്തയ്യ

ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം

62 വയസ്സ്

കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷൻറെ ആസ്ഥാനം

അങ്കമാലി

കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്

ലാറ്ററൈറ്റ്

റെഡ് ലിറ്റിൽ ബുക്ക് ആരുടെ കൃതിയാണ്

മാവോ സേ തൂങ്

തുഗ്ലക് വംശത്തിൻറെ സ്ഥാപകൻ

ഗിയാസുദ്ദീൻ തുഗ്ലക്

തീർഥാടകരുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്നതാരെ

ഹ്യുയാൻ സാങ്

കോവലൻറെയും കണ്ണകിയുടെയും പ്രണയം പ്രമേയമായ കൃതി

ചിലപ്പതികാരം

ബോധഗയ ഏത് സംസ്ഥാനത്താണ്

ബീഹാർ

ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്

പത്രമാധ്യമങ്ങൾ

തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ

രാജാ കേശവദാസ്

ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

ഉത്തരാഖണ്ഡ്

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഖാരിഫ് വിള

നെല്ല്

ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട റാബി വിള

ഗോതമ്പ്

സ്വതന്ത്ര ഇനത്യയുടെ ആദ്യത്തെ ഫീൽഡ് മർഷൽ

എസ്.എച്ച്.എഫ്.ജെ മനേക്ഷ

ഗദ്യരൂപത്തിലുള്ള ഏക വേദം

യജുർവേദം

കേരളത്തിൽ ഏറ്റവും കൂടുതൽ കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കർ

എ.സി ജോസ്

ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി അടിച്ച ആദ്യ ഇന്ത്യൻ താരം

വീരേന്ദർ സേവാഗ്

ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്

സ്റ്റാമ്പുശേഖരണം(ഫിലാറ്റെലി)

പൊതുമാപ്പ് നല്കുവാൻ രാഷ്ട്രപതിക്ക് അധികാരം നല്കുന്ന ആർട്ടിക്കിൾ

ആർട്ടിക്കിൾ 72

ഹോബിയസ് കോർപ്പസ് എന്നത്കൊണ്ട് അർഥമാക്കുന്നത്

ശരീരം ഹാജരാക്കുക

മൈ ടൈംസ് ആരുടെ ആത്മകഥയാണ്

ജെ.ബി കൃപലാനി

വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത്

തായലൻഡ്

ഐക്യരാഷ്ട്രസഭ നിലവിൽ വന്നത്

1945 ഒക്ടോബർ 24

ജനസംഖ്യാ വിസ്ഫോടനസിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ്

മാൽത്തൂസ്

ഇസ്രയേലിൻറെ ഔദ്യോഗിക ഭാഷ

ഹീബ്രു

ഗാന്ധിജിയും ഗോഡ്സെയും എന്ന കവിത ആരുടേതാണ്

എൻ.വി കൃഷ്ണവാര്യർ

വാട്ടർലൂ യുദ്ധക്കളം ഏത് രാജ്യത്താണ്

ബെൽജിയം

പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയ ഗവർണർ ജനറൽ

ഡൽഹൌസി

പൊതുധനത്തിൻറെ കാവൽക്കാരൻ എന്ന് വിശേഷിപ്പിക്കുന്നതാരെ

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആര്

ഇർവിൻ പ്രഭു

രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിൻറെ ജീവശ്വാസം എന്നു പറഞ്ഞത്

അരവിന്ദഘോഷ്

ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ

താക്കർ കമ്മീഷൻ

ഒന്നാം ഭൌമ ഉച്ചകോടി നടന്നതെവിടെ

റിയോ ഡി ജനീറോ (ബ്രസീൽ)

വൃദ്ധ ഗംഗ എന്നുവിളിക്കുന്ന നദി

ഗോദാവരി

ആരുടെ മന്ത്രിസഭയായിരുന്നു അഷ്ടപ്രധാൻ

ശിവജി

ആഫ്രിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി

കിളിമഞ്ചാരോ

No comments:

Post a Comment

Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...