വിമാനത്താവളങ്ങൾ
ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനമേത്
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ
1994-ൽ നിലവിൽവന്ന എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്
രാജീവ്ഗാന്ധി ഭവൻ (ന്യൂഡൽഹി)
ഇന്ത്യയിൽ നിലവിൽ എത്ര അന്തർദേശീയ വിമാനത്താവളങ്ങളാണുള്ളത്
34
കേരളത്തിലെ അന്തർദേശീയ വിമാനത്താവളങ്ങൾ ഏതെല്ലാം
തിരുവനന്തപുരം
കൊച്ചി
കോഴിക്കോട്
കണ്ണൂർ
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം
ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ട് (ന്യൂഡൽഹി)
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമേത്
ഛത്രപതി ശിവജി വിമാനത്താവളം (മുംബൈ)
സ്വകാര്യമേഖലയുടെകൂടി പങ്കാളിത്തത്തൊടെ നിർമിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളമേത്
നെടുമ്പാശ്ശേരി (കൊച്ചി)
കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ
കരിപ്പൂർ (മലപ്പുറം)
വീർ സവർക്കർ അന്തർദേശീയ വിമാനത്താവളം എവിടെയാണ്
പോർട്ട്ബ്ലെയർ (ആൻഡമാൻ)
രാജീവ്ഗാന്ധി അന്തർദേശീയ വിമാനത്താവളം എവിടെയാണ്
ഹൈദരാബാദ്
ഗോപിനാദ് ബർദോളി അന്തർദേശീയ വിമാനത്താവളം സ്ഥിതിചെയ്യുന്നത്
ഗുവാഹതി (അസം)
ലോക്നായക് ജയപ്രകാശ് വിമാനത്താവളം എവിടെയാണ് സ്ഥിതിചെയ്യുന്നത്
പട്ന (ബീഹാർ)
സ്വാമി വിവേകാനന്ദ വിമാനത്താവളം സ്ഥിതിചെയ്യുന്നത്
റായ്പ്പൂർ (ഛത്തീസ്ഗഢ്)
ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം എവിടെയാണ്
ന്യൂഡൽഹി
സർദാർ വല്ലഭായ് പട്ടേൽ അന്തർദേശീയ വിമാനത്താവളം എവിടെയാണ്
അഹമ്മദാബാദ് (ഗുജറാത്ത്)
ബിർസാ മുണ്ട വിമാനത്താവളം സ്ഥിതിചെയ്യുന്നത്
റാഞ്ചി (ജാർഖണ്ഡ്)
കെംപ ഗൌഡ അന്തർദേശീയ വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ
ബാംഗലൂർ
രാജാ ഭോജ് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ
ഭോപ്പാൽ (മധ്യപ്രദേശ്)
ദേവി അഹല്യാഭായ് ഹോൾക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്
ഇൻഡോർ (മധ്യപ്രദേശ്)
ഡോ. ബാബാസാഹിബ് അംബേദ്കർ വിമാനത്താവളം എവിടെ
നാഗ്പ്പൂർ (മഹാരാഷ്ട്ര)
ബിജു പട്നായിക് അന്തർദേശീയ വിമാനത്താവളം എവിടെ
ഭുവനേശ്വർ (ഒഡീഷ)
ഗുരു രാംദാസ് ജി അന്തർദേശീയ വിമാനത്താവളം എവിടെ
അമൃത്സർ (പഞ്ചാബ്)
മഹാറാണാ പ്രതാപ് വിമാനത്താവളം എവിടെയാണ്
ഉദയ്പൂർ(രാജസ്ഥാൻ)
ചൌധരി ചരൺസിങ് വിമാനത്താവളം എവിടെയാണ്
ലഖ്നൌ (ഉത്തർപ്രദേശ്)
ലാൽബഹാദൂർ ശാസ്ത്രി വിമാനത്താവളം എവിടെയാണ്
വാരണസി (ഉത്തർപ്രദേശ്)
നേതാജി സുഭാഷ് ചന്ദ്രബോസ് അന്തർദേശീയ വിമാനത്താവളം എവിടെയാണ്
കൊൽക്കത്ത
ഇന്ത്യയിലെ ഏറ്റവും ചെറിയ വിമാനത്താവളം
ത്രിച്ചി വിമാനത്താവളം (തമിഴ്നാട്)
ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന വിമാനത്താവളം
ജുഹു വിമാനത്താവളം (മുംബൈ)
No comments:
Post a Comment