Thursday, 16 July 2020

കേരളം പൊതുവിജ്ഞാനം (Kerala General Knowledge)

വന്യജീവി സങ്കേതങ്ങൾ🐘കടുവാ സങ്കേതങ്ങൾ🐯ദേശീയ ഉദ്യാനങ്ങൾ

1. കേരളത്തിലെ ആകെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
    18
2. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
    പെരിയാർ
3. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം
    പെരിയാർ
4. പെരിയാർ വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം
    തേക്കടി (ഇടുക്കി)
5. പെരിയാർ വന്യജീവി സങ്കേതം സ്ഥാപിച്ചതാര്
    ശ്രീചിത്തിര തിരുനാൾ
6. പെരിയാർ വന്യജീവി സങ്കേതത്തിൻറെ ആദ്യത്തെ പേര്
    നെല്ലിക്കാംപെട്ടി വന്യജീവി സങ്കേതം
7. പെരിയാർ വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ്വ് ആയി പ്രഖ്യാപിച്ചത്
    1978
8. പെരിയാർ വന്യജീവി സങ്കേതത്തെ എലിഫൻറ് റിസർവ്വ് ആയി പ്രഖ്യാപിച്ചത്
    1992
9. കേരളത്തിൽ വലിപ്പത്തിൽ രണ്ടാമതുള്ള വന്യജീവി സങ്കേതം
    മുത്തങ്ങ (വയനാട്)
10. മുത്തങ്ങ വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം
      സുൽത്താൻ ബത്തേരി
11. കേരളത്തിൻറെ തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം
      നെയ്യാർ
12. കേരളത്തിൻറെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം
      ആറളം വന്യജീവി സങ്കേതം (കണ്ണൂർ)
13. വംശനാശഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാനെയും നക്ഷത്ര ആമകളേയും സംരക്ഷിക്കുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം
      ചിന്നാർ
14. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കായ കന്നിമരം തേക്ക് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം
      പറമ്പിക്കുളം വന്യജീവി സങ്കേതം
15. അഗസ്ത്യമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം
      നെയ്യാർ
16. ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല
      കൊല്ലം
17. കേരളത്തിലെ ആദ്യത്തെ കടുവാ സങ്കേതം
      പെരിയാർ
18. കേരളത്തിലെ രണ്ടാമത്തെ കടുവാ സങ്കേതം
      പറമ്പിക്കുളം
19. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം
      തട്ടേക്കാട് (എറണാകുളം)
20. കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം
      തട്ടേക്കാട് (എറണാകുളം)
21. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം
      മംഗളവനം (എറണാകുളം)
22. കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രം
      ചൂളന്നൂർ പക്ഷിസങ്കേതം (പാലക്കാട്)
23. സലീം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്നത്
      തട്ടേക്കാട് പക്ഷിസങ്കേതം (എറണാകുളം)
24. കുമരകം പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്
      കോട്ടയം
25. അരിപ്പ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്
      തിരുവനന്തപുരം
26. പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്
      വയനാട്
27. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്
      നൂറനാട് (ആലപ്പുഴ
28. കേരളത്തിലെ ആകെ ദേശീയ ഉദ്യോനങ്ങളുടെ എണ്ണം
      05
29. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല 
      ഇടുക്കി (04 ദേശീയ ഉദ്യാനങ്ങൾ
30. കേരളത്തിലെ ആദ്യ ദേശീയോദ്യാനം ഏത്
      ഇരവികുളം (ഇടുക്കി)
31. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
      ഇരവികുളം
32. ഇരവികുളം ദേശീയോദ്യാനം നിലവിൽ വന്ന വർഷം
      1978
33. വരയാടുകളെ സംരക്ഷിക്കുന്നതിനായി  നിലവിൽ വന്ന ദേശീയോദ്യാനം
      ഇരവികുളം
34. യുനസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഏക ദേശീയോദ്യാനം
      ഇരവികുളം
35. കേരളത്തിൽ രണ്ടാമത് നിലവിൽവന്ന ദേശീയോദ്യാനം
      സൈലൻറ്വാലി (പാലക്കാട്)
36. സൈലൻറ്വാലി ദേശീയോദ്യാനം നിലവിൽ വന്ന വർഷം
      1984
37. കേരളത്തിലെ ആമസോൺ എന്നറിയപ്പെടുന്നത്
      സൈലൻറ്വാലി
38. കേരളത്തിൽ ചോലക്കാടുകളുടെ സംരക്ഷണത്തിനായി നിലവിൽ വന്ന ദേശീയോദ്യാനം
      മതികെട്ടാൻചോല
39. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
      പാമ്പാടുംചോല
40. ഇടുക്കിയിലെ ദേശീയോദ്യാനങ്ങൾ ഏതെല്ലാം
      ഇരവികുളം, മതികെട്ടാൻചോല, ആനമുടി ചോല, പാമ്പാടുംചോല


കേരളത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ

★ തൊമ്മൻകുത്ത്: ഇടുക്കി
★ തേൻമാരിക്കുത്ത്: ഇടുക്കി
★ കീഴാർകുത്ത്: ഇടുക്കി
★ പൂപ്പാറ: ഇടുക്കി
★ ചീയപ്പാറ: ഇടുക്കി
★ വാളയാർ: ഇടുക്കി
★ തൂവാനം: ഇടുക്കി
★ കാന്തൻപാറ: വയനാട്
★ സൂചിപ്പാറ: വയനാട്
★ മീൻമുട്ടി: വയനാട്
★ ചെതലയം: വയനാട്
★ തുഷാരഗിരി: കോഴിക്കോട്
★ അരിപ്പാറ: കോഴിക്കോട്
★ ജീരകപ്പാറ: കോഴിക്കോട്
★ ആതിരപ്പള്ളി: തൃശ്ശൂർ
★ വാഴച്ചാൽ: തൃശ്ശൂർ
★ പെരിങ്ങൽക്കൂത്ത്: തൃശ്ശൂർ
★ ആഢ്യൻപാറ: മലപ്പുറം
★ കേരളം കുണ്ട്: മലപ്പുറം
★ മീൻവല്ലം: പാലക്കാട്
★ ധോണി: പാലക്കാട്
★ പാലരുവി: കൊല്ലം
★ കുംഭാവുരുട്ടി: കൊല്ലം
★ മങ്കയം: തിരുവനന്തപുരം
★ അരുവിക്കുഴി: കോട്ടയം
★ പെരുന്തേനരുവി: പത്തനംതിട്ട


മഹാത്മാഗാന്ധി (Mahatma Gandhi)

മഹാത്മാ

മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി
The face of Gandhi in old age—smiling, wearing glasses, and with a white sash over his right shoulder
ജനനം  2 ഒക്ടോബർ 1869
  പോർബന്തർ , Kathiawar Agency, ബ്രിട്ടീഷ് രാജ്
  (ഇപ്പോൾ ഗുജറാത്തിൽ)
മരണം  30 ജനുവരി 1948 (പ്രായം 78)   
  ന്യൂ ഡെൽഹി , ഡെൽഹി,ഇന്ത്യ
മരണകാരണം
  രാഷ്ട്രീയ കൊല
ശവകുടീരം  രാജ് ഘട്ട് ,ചിതാ ഭസ്‌മം ഭാരതത്തിലെ നാനാ  നദികളിൽ ഒഴുക്കി.
മറ്റ് പേരുകൾ  മഹത്മാ , ഗാന്ധിജി , ബാപ്പു ,മഹത്മാ ഗാന്ധി
വിദ്യാഭ്യാസം  barrister-at-law
പഠിച്ച സ്ഥാപനങ്ങൾ

  Alfred High School, Rajkot,
  Samaldas College, Bhavnagar,
  University College, London
അറിയപ്പെടുന്നത്  ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
  സത്യാഗ്രഹം , അഹിംസ
പ്രസ്ഥാനം  ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിത പങ്കാളി  കസ്തൂർബാ ഗാന്ധി
മക്കൾ  ഹരിലാൽ
  മണിലാൽ ഗാന്ധി
  രാംദാസ് ഗാന്ധി
  ദേവ്ദാസ് ഗാന്ധി
മാതാപിതാക്കൾ
  •   Karamchand Gandhi (അച്ഛൻ)
  •   Putlibai Gandhi (അമ്മ)

ഗാന്ധിജി കേരളത്തിൽ

 ആദ്യ സന്ദർശനം    - 1920 ഓഗസ്റ്റ് 18

രണ്ടാം സന്ദർശനം  -  മാർച്ച് 8-19, 1925.

മൂന്നാം സന്ദർശനം -  ഒക്ടോബർ 9-15, 1927


നാലാം സന്ദർശനം -  ജനുവരി 10-22, 1934.

അഞ്ചാമത്തെയും അവസാനത്തെയും കേരള സന്ദർശനം - ജനുവരി 12-21, 1937.

നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവൻ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദർശിച്ചത്. 1920 ഓഗസ്റ്റ് 18 ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ പ്രസംഗിച്ചു.ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് ആയിരുന്നു. 1924 മാർച്ച് 30-ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിർദ്ദേശപ്രകാരം തൽകാലത്തേക്ക് നീർത്തി വച്ചു. അദ്ദേഹം സവർണ്ണ ഹിന്ദുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടർന്ന് ഏപ്രിൽ 7 ന്‌ സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ അവർണ്ണ ജാഥ നവംബർ 13-ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി. തുടർന്ന് 1925 മാർച്ച് 8-ന് ഗാന്ധി വീണ്ടും കേരളത്തിൽ എത്തി.അദ്ദേഹം എറണാകുളം വഴി മാർച്ച് 10-ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയിൽ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂർ പോലീസ് കമ്മീഷണർ പീറ്റുമായി ചർച്ച നടത്തി. 13ന് വർക്കല കൊട്ടാരത്തിൽ എത്തി തിരുവിതാംകൂർ റീജൻറ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചർച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടൽ അവസാനിച്ചു. നവംബർ 23ന്‌ വൈക്കം ക്ഷേത്ര നിരത്തുകൾ പൊതുജനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം ബാലനായ ചിത്തിര തിരുനാൾ, കൊച്ചി മഹാരാജാവ് എന്നിവരേയും സന്ദർശിച്ച് മാർച്ച് 19-ന് പാലക്കാടു വഴി മടങ്ങി. ഈ വരവിൽ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു. ചാലക്കുടി, കൊച്ചി, വർക്കല എന്നിവിടങ്ങളിൽ അദ്ദേഹം യോഗം നടത്തി. മാർച്ച് 12ന്‌ ശ്രീ നാരായണഗുരു, കെ. കേളപ്പൻ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദർശിച്ചു. ശ്രീ നാരായണഗുരുവിനെ സന്ദർശിച്ച ശേഷം ആണ് അദ്ദേഹം അവർണ്ണരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. ദളിതന്മാരെ ഹരിജനങ്ങൾ എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്.


ദണ്ഡിയാത്ര

ഗാന്ധിജി മൂന്നാമതും കേരളത്തിലെത്തുന്നത് തിരുവാർപ്പ് ക്ഷേത്ര നിരത്തുകളിൽ അയിത്തജാതിക്കാരെ വഴിനടക്കാൻ അനുവദിക്കുന്നതിനായി തിരുവിതാംകൂർ രാജാവിനേയും റാണിയേയും കണ്ട് ചർച്ച നടത്താനാണ്.1927 ഒക്ടോബർ 9 നു അവരുമായി സംസാരിച്ചശേഷം അദ്ദേഹം പാലാക്കാട്ട് കാമകോടി ശങ്കരാചാര്യരുമായും ചർച്ച നടത്തി. കോഴിക്കോട് സമ്മേളനത്തിൽ വച്ച് ‘അന്ത്യജനോദ്ധാരണ സംഘം’ എന്ന സംഘടനക്ക് രൂപം നൽകി. പാലക്കാട്ടും കോഴിക്കോട്ടും അദ്ദേഹം പ്രസംഗിച്ചു. ഗാന്ധിജി നാലാമത് കേരളത്തിലെത്തുന്നത് 1934 – ൽ ജനുവരി 10 മുതൽ – 22വരെ ആണ്. ഹരിജൻ ഫണ്ട് ശേഖരണാർത്ഥം ആയിരുന്നു അദ്ദേഹം കേരളത്തിൽ എത്തിയത്‌. ഈ സന്ദർശനത്തിനിടയിൽ ആണ് "കൗമുദി" എന്ന പെൺകുട്ടി വടകരയിൽ വച്ച് തൻറെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് സംഭാവന നൽകിയത്‌. ഗാന്ധിജി അഞ്ചാമതായി (അവസാനമായി) കേരളം സന്ദർശിക്കുന്നത് 1937 – ൽ ജനുവരി 12 മുതൽ - 21വരെ ആണ്. ഇത് ക്ഷേത്രപ്രവേശന വിളംബരത്തിൻറെ പശ്ചാത്തലത്തിലായിരുന്നു.


  1.  ഗാന്ധിജി ജനിച്ചത് എന്ന്?  1869 ഒക്ടോബര്‍ 2
  2. ഗാന്ധിജിയുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നാടകങ്ങള്‍?  ഹരിശ്ചന്ദ്ര,  ശ്രാവണ പിത്യഭക്തി
  3. ‘ഗാന്ധി’ എന്ന കുടുംബനാമം കൊണ്ട് അര്‍ഥമാക്കുന്നത്?  പലചരക്കു വ്യാപാരി
  4. ഗാന്ധിയുട്ടെ ജന്മസ്ഥലം ?  ഗുജറാത്തിലെ പോര്‍ബന്തര്‍
  5. ഗാന്ധിയെ വളരെയെധികം സ്വാധീനിക്കുകയും ഗുജറാത്തി ഭാഷയിലേക്ക് അദ്ദേഹം വിവര്‍ത്തനം ചെയ്യുകയും ചെയ്ത ഗ്രന്ഥം?  അണ്‍ ടു ദ ലാസ്റ്റ് (Un to the last)
  6. ‘Un to the last‘ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?  ജോണ്‍ റസ്കിന്‍
  7. ഗാന്ധിജിയുടെ ആത്മ കഥ ഇംഗ്ലീ‍ഷിലേക്ക് വിവര്‍ത്തനം ചെയ്തത്?  മഹാദേവ് ദേശായി
  8. 'My Days with Gandhi' എന്ന ഗ്രന്ഥം രചിച്ചത്?  എന്‍.കെ ബോസ്
  9. ഗാന്ധി ശിക്ഷണ്‍ ഭവന്‍ എവിടെയാണ്?  മുംബൈ
  10. ഗാന്ധിജി വധിക്കപ്പെട്ടത് എവിടെ വച്ചാണ്?  ഡല്‍ഹിയിലെ ബിര്‍ളാ ഹൌസില്‍ വച്ച്
  11. ഗാന്ധി ഗ്രാം സ്ഥാപിച്ചത് എന്ന്? എവിടെ? ആര്?  1947 ല്‍ മധുരയില്‍, ജി.രാമചന്ദ്രന്‍-ടി.എസ് സുന്ദരം എന്നിവര്‍
  12. കസ്തൂര്‍ബാ ഗാന്ധിയുടെ സമാധി സ്ഥലം എവിടെയാണ്?  പൂനെ
  13. ഗാന്ധി പീസ് ഫൌണ്ടേഷന്‍ എവിറ്റെയാണ്?  ന്യൂഡല്‍ഹി
  14. ഗാന്ധിജിയെ ‘മഹാത്മ’ എന്നു വിളിച്ചത്?  ടാഗോര്‍
  15. ‘ശ്രീ ബുദ്ധനും  ക്രിസ്തുവിനും ശേഷം ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനാണ് ഗാന്ധിജി’ എന്ന് പറഞ്ഞതാര്?  ജെ.എച്ച്. ഹോംസ്
  16. ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?    അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന്‍ നിന്ന്
  17. ഗാന്ധിജി എത്ര തവണ കോണ്‍ഗ്രസ്സ് പ്രസിഡന്റായിട്ടുണ്ട്?  ഒരു തവണ
  18. ഗാന്ധിജിയുടെ രാഷ്ട്രീ‍യ ഗുരു ആര്?  ഗോപാല ക്യഷ്ണ ഗോഖലെ
  19. ഗാന്ധിജി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളീല്‍ ഏറ്റവും പ്രശസ്തം?  പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
  20. ഗാന്ധിജിയുടെ സമര മാര്‍ഗം?  സത്യാഗ്രഹം
  21. ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്നത്?  1906 ല്‍ ദക്ഷിണാഫ്രിക്കയി വര്‍ണവിവേചനത്തിനെതിരെ
  22. തന്റെ രാഷ്ട്രീയ ആശങ്ങള്‍ പ്രകടിപ്പിക്കാന്‍ ഗാന്ധിജി ആരംഭിച്ച പത്രം.?  യംഗ് ഇന്ത്യ
  23. ഗാന്ധിജിയുടെ കേരള സന്ദര്‍ശന വേളയില്‍ തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി ഗാന്ധിജിക്ക് സമ്മാനിച്ചത്?  കൌമുദി ടീച്ചര്‍
  24. ഗാന്ധിജിയുടെ ആദ്യത്തെ ഇന്ത്യയിലെ സത്യാഗ്രഹം?  ബീ‍ഹാറിലെ ചമ്പാരനില്‍
  25. നിരവധി  ഓസ്കാര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹമായ ഗാന്ധി സിനിമ  സംവിധാനം ചെയ്തത്?  റിച്ചാര്‍ഡ് അറ്റന്‍ബറോ
  26. ഗാന്ധിജീയും ഗോദ്സെയും എന്ന കവിത ആരുടേതാണ്?  എന്‍.വി ക്യഷ്ണ വാര്യര്‍
  27. ജനുവരി 30 ഗാന്ധിജീയുടെ ചമവാര്‍ഷികദിനം ആചരിക്കുന്നതിനു പുറമെ മറ്റെന്തിനെല്ലാം പ്രാധാന്യമര്‍ഹിക്കുന്നു?   രക്തസാക്ഷിദിനം,  കുഷടരോഗ ദിനം
  28. ഗാന്ധിജി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ ദര്‍ശനം?  അടിസ്ഥാന വിദ്യാഭ്യാസം
  29. ക്വിറ്റ് ഇന്‍ഡ്യാ സമരത്തിന്റെ ഭാഗമായി ഗാന്ധിജിയെ തടവില്‍ പാര്‍പ്പിച്ചത്?  ആഗാഖാന്‍ കൊട്ടാരത്തില്‍
  30. സ്വതന്ത്ര ഇന്‍ഡ്യയില്‍ ഗാന്ധിജി എത്ര ദിവസം ജീവിച്ചു?  168
  31. യു.എന്‍.ഒ  ആദ്യമായി ദു:ഖ സൂചകമായി പതാക താഴ്ത്തിക്കെട്ടിയത് എപ്പോള്‍?  ഗാന്ധിജി മരണപ്പെട്ടപ്പോള്‍
  32. ഗാന്ധിജി എത്ര വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ജീവിച്ചു?  21 വര്‍ഷം
  33. ഐക്യരാഷ്ട്ര സഭ എപ്പോഴാ‍ണ്  ഗാന്ധിജയന്തി അന്താരാഷട്ര അഹിംസാദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്?  2007 ജൂണില്‍
  34. ഗാന്ധീജി ചരിത്ര പ്രധാനമായ ദണ്ഡിയാത്ര നടത്തിയത് എത്രാ‍ാമത്തെ വയസ്സില്‍? 61-മത്തെ
  35. ‘എന്റ് ജീവിതത്തെ പ്രായോഗിക തലത്തില്‍ ദ്രുതഗതിയില്‍ മാറ്റിത്തീര്‍ത്ത പുസ്തകം’  ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് പുസ്ത്കത്തെയാണ്?   അണ്‍ ടു ദ ലാസ്സ്റ്റ്
  36. ഗാന്ധിജി ‘സര്‍വോദയ’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീ‍കരിച്ച പുസ്തകം?  അണ്‍ ടു ദ ലാസ്റ്റ്
  37. ഇന്‍ഡ്യയിലെ തപാല്‍ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?  ശ്രീനാരായണ ഗുരു
  38. ഇപ്പോഴെത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്?  ദീപക് മിശ്ര
  39. ഗാന്ധിജിയുടെ പേരിലറിയപ്പെടുന്ന തലസ്ഥാന നഗരമുള്ള സംസ്ഥാനം?  ഗുജറാത്ത്
  40. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഭാരതീയന്‍?  മഹാത്മ ഗാന്ധി
  41.  ‘ഇന്ത്യാ ഗവണ്മെന്റ് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള പുരസ്കാരം ആരുടെ പേരീല്‍ ഉള്ളതാണ്?  ഗാന്ധിജിയുടെ
  42. ടൈം  മാഗസിന്റെ കവര്‍ പേജില്‍ മൂന്ന് പ്രാവശ്യം ചിത്രം അച്ചടിക്കപ്പെട്ട ഭാരതീയന്‍?  ഗാന്ധിജി ( 1930, 1931, 1947)
  43. ‘എന്റെ ജീവിതമാണ്  എന്റെ സന്ദേശം’ - ഗാന്ധിജി
  44. ഗാന്ധിജിയുടെ മന:സാക്ഷി സൂ‍ക്ഷിപ്പുകാരന്‍?  സി.രാജഗോപാലാചാരി
  45. അമേരിക്കന്‍ ഗാന്ധി?  മാര്‍ട്ടിന്‍ ലൂഥര്‍കിംഗ്
  46. ദക്ഷിണാഫ്രിക്കന്‍ ഗാന്ധി?  നെല്‍സണ്‍ മണ്ടേല
  47. കേരള ഗാന്ധി?  കെ.കേളപ്പന്‍
  48. അതിത്തി ഗാന്ധി?  ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍
  49. ആധുനിക ഗാന്ധി?  ബാബ ആംതെ
  50. മയ്യഴി ഗാന്ധി?  ഐ.കെ. കുമാരന്‍ മാസ്റ്റര്‍

























Tuesday, 14 July 2020

പി.എസ്.സി ആവർത്തന ചോദ്യങ്ങൾ (PSC Repeated Questions & Answers)

പി.എസ്.സി ആവർത്തന ചോദ്യങ്ങൾ (PSC Repeated Questions & Answers)

Part-1

ക്ഷേത്രപ്രവേശനവിളംബരം നടന്നതെന്ന്
    1936 നവംബർ 12
 ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ച ഭരണാധികാരി
    ശ്രീ ചിത്തിരതിരുനാൾ
 ക്ഷേത്പ്രവേശനവിളംബരം നടന്നപ്പോൾ തിരുവിതാംകൂർ ദിവാൻ 
    സർ സി.പി. രാമസ്വാമി അയ്യർ
 ആധുനിക കാലത്തെ മഹാത്ഭുതമെന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
    ക്ഷേത്രപ്രവേശനവിളംബരം
 ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തെയും കേരള സന്ദർശനം
    1937  ജനുവരി 13 (ക്ഷേത്രപ്രവേശനവിളംബരത്തിൻറെ പശ്ചാത്തലത്തിൽ
 ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം
    സുന്ദരവനം (സുന്ദർബെൻ, പശ്ചിമബംഗാൾ)
 സുന്ദർബെൻ ടൈഗർ റിസർവായി പ്രഖ്യാപിച്ചത്
    1973
 സുന്ദർബെൻ നാഷണൽ പാർക്കായി പ്രഖ്യാപിച്ചത്
    1984 മെയ് 4
 ഒളിമ്പിക്സ് പതാകയുടെ നിറം
    വെള്ള
 ഒളിമ്പിക്സ് ചിഹ്നത്തിലെ വളയങ്ങളുടെ എണ്ണം
    5 (അഞ്ച്)
    നീല                യൂറോപ്പ്
    മഞ്ഞ              ഏഷ്യ
    കറുപ്പ്             ആഫ്രിക്ക
    ചുവപ്പ്            അമേരിക്ക
    പച്ച                  ഓഷ്യാന

 ആധുനിക ഒളിമ്പിക്സിൻറെ പിതാവ്
    ബാരൻ പിയറി ഡി കുബർട്ടിൻ
 ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്
    ഒറീസ്സ
 വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്
    ജഗന്നാഥക്ഷേത്രം (പുരി)
 മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്
    ശ്രീപത്മനാഭസ്വാമിക്ഷേത്രം
 നായയുടെ ശാസ്ത്രീയ നാമം
    കാനിസ് ഫാമിലിയാരിസ്
 പൂച്ചയുടെ ശാസ്ത്രീയ നാമം
    ഫെലിസ് ഡൊമസറ്റിക്ക
 മനുഷ്യൻറെ ശാസ്ത്രീയനാമം എന്ത്
    ഹോമോസാപിയൻസ്
 ഫ്രഞ്ച് വിപ്ലവത്തിൻറെ പ്രവാചകൻ എന്നറിയപ്പെടുന്നത്
    റൂസ്സോ
 റൂസ്സോയുടെ പ്രധാന കൃതികൾ
    എമിലി, സോഷ്യൽ കോൺട്രാക്റ്റ്
 ദ് റിപ്പബ്ലിക് എന്ന കൃതി ആരുടേതാണ്
    പ്ലേറ്റോ
 പാറ്റയുടെ രക്തത്തിൻറെ നിറം
    വെള്ള
 പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്
    കളിമണ്ണ്
 ഏറ്റവും സാന്ദ്രത കൂടിയ ലോഹം
    ഓസ്മിയം
 ജനിതക എഞ്ചിനീയറിങ്ങിൻറെ പിതാവ്
    പോൾ ബർഗ്
 ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം
    ഹൈഡ്രജൻ
 ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്
    ടൈറ്റാനിയം
 മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം
    206
 പഴശ്ശിരാജയെ സഹായിച്ച കുറിച്യരുടെ നേതാവ്
    തലയ്ക്കൽ ചന്തു
 പഴശ്ശിരാജാവിൻറെ സർവ സൈന്യാധിപൻ
    കൈത്തേരി അമ്പു
 ബിരിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധതന്ത്രം
    ഗറില്ലാ യുദ്ധം
 ബ്രിട്ടീഷുകാർക്കെതിരായ യുദ്ധത്തിൽ പഴശ്ശിരാജാവിൻറെ കേന്ദ്രമായിരുന്ന മല
    പുരളി മല
 പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈനാധിപൻ
    കേണൽ ആർതർ വെല്ലസ്ലി
 ആറ്റിങ്ങൽ കലാപം നടന്നതെന്ന്
    1721
 മലബാർ ലഹള നടന്ന വർഷം
    1921
 കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം
    ആറ്റിങ്ങൽ കലാപം
 പഴശ്ശിരാജാവിനെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര്
    സർദാർ കെ.എം പണിക്കർ
 ബ്രിട്ടീഷുകാർക്കെതിരെ വയനാട്ടിൽ ആദിവാസികൾ നടത്തിയ ലഹള
    കുറിച്യർ ലഹള
 ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ച വർഷം
    1931 നവംബർ 1
 ഗുരുവായൂർ സത്യഗ്രഹത്തിൻറെ വോളണ്ടിയർ ക്യാപ്റ്റൻ
    എ.കെ.ഗോപാലൻ
 ഗുരുവായൂർ സത്യഗ്രഹത്തിന് നേതൃത്വം നല്കിയ വ്യക്തി
    കെ. കേളപ്പൻ
 തിരുവിതാംകൂറിലെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ആരംഭിച്ച പ്രക്ഷോപം
    നിവർത്തന പ്രക്ഷോപം (1932)
 കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോപം
    നിവർത്തന പ്രക്ഷോപം
 നിവർത്തന പ്രക്ഷോപത്തിൻറെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്
    കേരള കേസരി
 ശ്രീമൂലം പ്രജാസഭ നിലവിൽ വന്ന വർഷം
    1904
 കേരളത്തിലെ ആദ്യത്തെ ജനറൽ ആശുപത്രിയും മാനസിക ആശുപത്രിയും ആരംഭിച്ച വ്യക്തി
    ആയില്യം തിരുനാൾ (തിരുവനന്തപുരം
 സ്വാതി തിരുനാളിൻറെ ആസ്ഥാന കവി
    ഇരയിമ്മൻ തമ്പി
 സ്വാതി തിരുനാളിൻറെ സദസ്സിലെ പ്രമുഖ സംഗീതജ്ഞൻ
    ഷഡ്കാല ഗോവിന്ദ മാരാർ
 വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്
    ഡിലനോയി
 ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്കിയതാര്
    അഡ്മിറൽ വാൻ റീഡ്
 സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെടുന്നത്
    മങ്ങാട്ടച്ചൻ
 മലയാളത്തിലെ ആദ്യ ചരിത്ര നോവൽ
    മാർത്താണ്ഡവർമ്മ
 മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ
    പാറപ്പുറം
 ആദ്യമായി ഭാരതരത്നം ലഭിച്ചത് ആർക്ക്
    സി. രാജഗോപാലാചാരി
 ആദ്യമായി ഭാരതരത്നം ലഭിച്ച വനിത ആര്
    ഇന്ദിരാഗാന്ധി
 ആദ്യമായി ഭാരതരത്നം നല്കിയ വർഷം
    1954



Monday, 13 July 2020

ആനുകാലികം (Current Affairs)




 

ആനുകാലികം (Current Affairs)

1. മധ്യപ്രദേശിൻറെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആര്
    ശിവരാജ് സിങ് ചൌഹാൻ
2. കോവിഡ് പശ്ചാത്തലത്തിൽ മടങ്ങിവരുന്ന പ്രവാസികളുടെ                      പുനരധിവാസവും സംസ്ഥാനത്തിൻറെ സമഗ്രവികസനവും ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ തുടങ്ങുന്ന പദ്ധതി
    ഡ്രീം കേരള
3. ബാഡ്മിൻറണിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ചൈനീസ് ഇതിഹാസ താരം
    ലിൻ ഡാൻ
4. ഇന്ത്യയുടെ ശുക്രയാൻ-1 മിഷനുമായി സഹകരിക്കുന്ന വിദേശരാജ്യം
    സ്വീഡൻ
5. ഐ.സി.സിയുടെ താൽക്കാലിക ചെയർമാൻ
    ഇമ്രാൻ ഖവാജ
6. ഐ.സി.സി എലൈറ്റ് അംപയർ പാനലിൽ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
    നിതിൻ മേനോൻ
7. ഈ വർഷത്തെ ഡയാന പുരസ്കാരം നേടിയ ഇന്ത്യൻ ബാലിക
    ഫ്രേയ തക് രാൽ
8. സംസ്ഥാന ആദായനികുതി വകുപ്പിൽ പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ സ്ഥാനത്തെത്തുന്ന ആദ്യ വനിത
    ശശികല നായർ
9. ഇന്ത്യയിലെ ആദ്യത്തെ മാരിടൈം ക്ലസ്റ്റർ നിലവിൽ വരുന്ന സംസ്ഥാനം
    ഗോവ
10. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മോസ്റ്റ് വാല്യുബിൾ പ്ലയറായി വിസ്ഡൻ മാഗസിൻ തിരഞ്ഞെടു്തത ക്രിക്കറ്റ് താരം
    രവീന്ദ്ര ജഡേജ
11. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്രിക്കറ്റ് പ്ലയറായി വിസ്ഡൻ മാഗസിൻ തിരഞ്ഞെടു്തത ക്രിക്കറ്റ് താരം
    രാഹുൽ ദ്രാവിഡ്
12. 3 വയസ് മുതൽ 6 വയസ് വരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ ആരംഭിക്കുന്ന വിനേദ വിജ്ഞാന പരിപാടി
    കിളികൊഞ്ചൽ
13. നായ്ക്കളുടെ ഇറച്ചി വിൽപ്പനയും ഇറക്കുമതിയും നിരോധിച്ച സംസ്ഥാനം
    നാഗാലാൻറ്
14. ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും നിയമിതനായ വ്യക്തി
    തുഷാർ മേത്ത
15. ഇന്ത്യയിൽ ദേശീയ ഡോക്ടർ ദിനമായി ആചരിക്കുന്നതെന്ന്
    ജൂലൈ 1
16. കോവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന പദ്ധതി
    വന്ദേഭാരത് മിഷൻ
17. എം.എസ്.എം.ഇ രംഗത്തുള്ളവർക്കായി കേന്ദ്ര സർക്കാർ തുടങ്ങിയ രജിസ്ട്രേഷൻ പോർട്ടൽ
    ഉദ്യം രജിസ്ട്രേഷൻ
18. ഐ.സി.എം.ആറുമായി ചേർന്നു ഭാരത് ബയോടെക് ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ്-19 വാക്സിൻ
    കോവാക്സിൻ
19. സംരഭകരേയും സ്റ്റാർട്ടപ്പുകളേയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിൻറെ അടൽ ഇന്നവേറ്റീവ് മിഷൻ തുടക്കമിട്ട പദ്ധതി
    ആത്മനിർഭർ ഭാരത് ആപ്പ് ഇന്നവേഷൻ ചാലഞ്ച്
20. കോവിഡ് വൈറസിനെതിരായ മരുന്ന് വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ തുടങ്ങിയ ദേശീയതല ഹാക്കത്തോൺ
    ഡ്രഗ് ഡിസ്ക്കവറി
21. ദേശീയോദ്യാന പദവി ലഭിച്ച അസമിലെ വന്യജീവി സങ്കേതം
    ദെഹിങ് പട്കൈ സാങ്ച്വറി
22. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്കു ട്രെയിൻ എന്ന റെക്കോർഡ് നേടിയ സർവീസ്
    ശേഷ് നാഗ്
23. 'ഓവർഡ്രാഫ്റ്റ് :സേവിങ് ദി ഇന്ത്യൻ സേവർ' എന്ന പുസ്തകം രചിച്ച മുൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ 
    ഊർജിത് പട്ടേൽ
24. ജനഹിത പരിശോധന വഴിയുള്ള ഭരണഘടനാ ഭേതഗതിയിലൂടെ 2036 വരെ അധികാരത്തിൽ തുടരാൻ അനുമതി ലഭിച്ച രാഷ്ട്രത്തലവൻ
    വ്ളാദിമർ പുടിൻ (റഷ്യ)
25. ജൂൺ 24 ന് ഏതു രാജ്യത്ത് നടന്ന വിക്ടറി ഡേ പരേഡിലാണ് ഇന്ത്യയുടെ സായുധസേനാ വിഭാഗങ്ങൾ പങ്കെടുത്തത്
    റഷ്യ
26. ഈ വർഷത്തെ പീസ് പ്രൈസ് ഓഫ് ദി ജർമ്മൻ ബുക്ക് ട്രേഡിന് അർഹനായ ഇന്ത്യൻ ഇക്കണോമിസ്റ്റ്
    അമർത്യസെൻ
27. ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതി
    ജൽ ജീവൻ മിഷൻ
28. രാജസ്ഥാനിൽ നിന്നും അടുത്തിടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി
    കെ.സി.വേണുഗോപാൽ
29. ഇന്ത്യയിലെ ഏത് നദീ തീരത്തുനിന്നാണ് അടുത്തിടെ 500 വർഷം പഴക്കം ചെന്ന ക്ഷേത്രം കണ്ടെത്തിയത്
    മഹാനദി (ഒഡീഷ)
30. ജൂൺ 15 ന് ഇന്ത്യ--ചൈന സേനകൾ തമ്മിൽ സംഘർഷമുണ്ടായ സ്ഥലം
    ഗൽവാൻ വാലി(ലഡാക്ക്)
31. സംസ്ഥാനത്തെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ
    ഒ.സജിത
32. 2019-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്
    അബി അഹമ്മദ് അലി (ഇത്രോപ്യൻ പ്രധാനമന്ത്രി)
33. 2019-20 വർഷത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംമ്പ്യൻമാർ
   ലിവർപൂൾ
34. 2019-20 വർഷത്തെ ജർമ്മൻ ബുന്ദസ് ലീഗ് ചാംമ്പ്യൻമാർ
    ബയൺ മ്യൂണിക്ക്
35. 2019-20 വർഷത്തെ സ്പാനിഷ് ലാ- ലീഗ് ചാമ്പ്യൻമാർ
    റയൽ മാൻഡ്രിഡ്
36. കേരള രഞ്ജിത് ട്രോഫി ക്രിക്കറ്റ് ടീമിൻറെ പുതിയ പരിശീലകൻ
    ടിനു യോഹന്നാൻ
37. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി നംബിയോ റിപ്പോർട്ടിൽ ഇടം നേടിയ രാജ്യം
    ഖത്തർ
38. നംബിയോ റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം
    69
39. നംബിയോ റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം
    69





നോബൽ പ്രൈസ് (Nobel Prize)

നോബൽ പ്രൈസ് (Nobel Prize)
"രസതന്ത്രംസാഹിത്യംസമാധാനംഭൗതികശാസ്ത്രംവൈദ്യശാസ്ത്രംസാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന ഒരു പുരസ്‌കാരമാണ്‌ നോബൽ സമ്മാനം. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം.നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ (2020-ലെ കണക്കു പ്രകാരം ഏതാണ്ട് 7കോടി  ഇന്ത്യൻ രൂപ) സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു".
ആൽഫ്രഡ് നോബൽ
       
ജനനം21 ഒക്ടോബർ 1833
സ്റ്റോക്ക്ഹോം, സ്വീഡൻ
          
മരണം10 ഡിസംബർ 1896 
    പ്രധാന കണ്ടുപിടുത്തം : ഡൈനാമൈറ്റ്

 
 

നൈട്രോഗ്ലിസറിൻ എന്ന സ്ഫോടകവസ്തുവിനെ ഒരുതരം കളിമണ്ണു ( diatomaceous earth) ചേർത്ത് കൂടുതൽ സൗകര്യപ്രദമായും സുരക്ഷിതമായും കൈകാര്യം ചെയ്യാവുന്ന പാകത്തിലാക്കാമെന്ന് സ്വീഡിഷ്‌ ശാസ്‌ത്രജ്ഞനായ ആൽഫ്രഡ് നോബൽ കണ്ടുപിടിച്ചു. 1867-ൽ ഈ മിശ്രിതത്തിന് ഡൈനാമൈറ്റ് എന്ന പേരു നല്കി പേറ്റന്റ് എടുക്കുകയും ചെയ്തു.ഇതിനെത്തുടർന്ന് ജെലാറ്റിനുമായി കൂട്ടിക്കലർത്തി ജെലിഗ്നൈറ്റ് എന്ന സ്ഫോടകമിശ്രിതത്തിനും രൂപം നല്കി. ഈ സ്ഫോടക മിശ്രിതങ്ങൾ ഖനനത്തിനും പാറപൊട്ടിക്കുന്നതിനും മാത്രമല്ല പ്രയോജനപ്പെട്ടത്, യുദ്ധങ്ങളിൽ ഏറ്റവും മാരകമായ ആയുധമായും ഇവ ഉപയോഗിക്കപ്പെട്ടു. ഈ സ്ഫോടക മിശ്രിതങ്ങളുടെ പരക്കേയുളള ഉപയോഗം, അതിന്റെ കുത്തകാവകാശിയായ നോബലിന് ഏറെ ധനം നേടിക്കൊടുത്തു. 1895 നവംബർ 27-ന്‌ അദ്ദേഹം തന്റെ വിൽപത്രത്തിൽ സ്വത്തിന്റെ കുറെ ഭാഗങ്ങൾ സ്വജനങ്ങൾക്ക് എഴുതിവെച്ചതിനു ശേഷം, ബാക്കി ഭാഗം  ഭൗതികശാസ്ത്രം,  രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാന പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ നൽകിയവർക്കുള്ള വാർഷിക പുരസ്‌കാരത്തിനു നീക്കിവെച്ചു. ഖണ്ഡികയുടെ അവസാനഭാഗത്തിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു

'എന്റെ ആഗ്രഹം ഞാൻ പ്രകടിപ്പിക്കുന്നതെന്തെന്നാൽ, പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതിൽ സമ്മാനാർത്ഥി ഏത്‌ രാജ്യക്കാരനാണ്‌ എന്ന കാര്യത്തിൽ യാതൊരു വിധ പരിഗണനയും നൽകരുത്‌; പക്ഷെ ഏറ്റവും അർഹതപ്പെട്ടവർക്ക്‌ തന്നെ പുരസ്‌കാരം ലഭിക്കണം. അത്‌ സ്‌കാൻഡിനേവിയക്കാരനായാലും ശരി, അല്ലെങ്കിലും ശരി..'

സമ്മാനത്തുക സ്വീഡിഷ്‌ ജനതക്ക്‌ മാത്രം പരിമിതപ്പെടുത്താത്ത ഈ വരികൾ വലിയ വിമർശനങ്ങൾക്ക്‌ ഇട വരുത്തി. അദ്ദേഹത്തെ രാജ്യസ്‌നേഹമില്ലാത്തവൻ എന്ന് വരെ വിമർശിക്കാനാളുകളുണ്ടായി. 1896-ൽ അദ്ദേഹത്തിന്റെ മരണശേഷമാണ്‌ ഈ സമ്മാനത്തുകയെക്കുറിച്ച്‌ പുറംലോകം അറിയുന്നത്‌.. പക്ഷെ, വൻസമ്പത്തിനുടമയായിരുന്ന അവിവാഹിതനായ നോബലിന്റെ സ്വത്തുവകകളുടെ വലിയൊരു ഭാഗം ഇത്തരമൊരു സമ്മാനത്തുകയ്‌ക്ക്‌ വേണ്ടി ഉപയോഗിക്കുന്നതിനെ അദ്ദേഹത്തിന്റെ കുടുംബക്കാർ ശക്തമായി എതിർത്തു. ഈ എതിർപ്പും തുടർന്നുണ്ടായ പ്രശ്‌നങ്ങളും കാരണം നോബൽ സമ്മാനം നടപ്പിലാക്കുന്നതിന് കാലവിളംബം നേരിട്ടു. 1901-ലാണ് ആദ്യമായി പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.

നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ പൗരന്മാർ (Indian Nobel Prize Winner)

1 .രവീന്ദ്രനാഥ ടാഗോർ – സാഹിത്യം – 1913 

1913 -ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച ഗീതാഞ്ജലി എന്ന സമാഹാരത്തിന് 1913 -ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി .

2 .സർ ചന്ദ്രശേഖര വെങ്കിടരാമൻ -ബൗദ്ധിക ശാസ്ത്രം – 1930

കാലിക്കത്ത  യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന സി .വി .രാമൻ പ്രകാശത്തെ സംബന്ധിച്ച ചില സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി .പദാർഥങ്ങളുടെ ഘടന മനസ്സിലാക്കാൻ സഹായിച്ചു .രാമൻ ഇഫക്ട് (രാമൻ പ്രഭാവം) എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തത്തിന് 1930 -ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു .

3 .മദർ തെരേസ -സമാധാനം -1979

മിഷനറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസി സഭ സ്ഥാപിച്ച് കൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർതെരേസയ്ക്ക്  പ്രസ്തുത സേവന പ്രവർത്തനങ്ങളുടെ പേരിൽ 1979 -ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു .

4 .അമർത്യ കുമാർ സെൻ -സാമ്പത്തികശാസ്ത്രം – 1998 

“ വെൽഫെയർ ഇക്കണോമിക്സ്” സോഷ്യൽ ചോയ്സ് എന്നീ മേഖലകളിലെ അതുല്യ സംഭാവനകൾ മാനിച്ച് 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു .

5. കൈലാഷ് സത്യാർത്ഥി- സമാധാനം – 2014 

കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് 2014 – ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് . ബാലവേലക്കെതിരെ രൂപവൽക്കരിച്ച “ബച്ച്പൻ ബച്ചാവോ അന്തോളൻ”എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർത്ഥി .


ഇന്ത്യൻ പൗരന്മാരായി  ജനിച്ചെങ്കിലും നോബൽ സമ്മാനം ലഭിച്ച സമയത്ത് മറ്റൊരു രാജ്യത്തിലെ പൗരന്മാരായിരുന്നവർ .

1 .ഹർ ഗോവിന്ദ് ഖുരാന -ഫിസിയോളജി / മെഡിസിൻ 1968 

ജനിതക കോഡിൻറെ വ്യാഖ്യാനത്തിനും പ്രോട്ടീൻ സിന്തവിസിലെ അതിൻറെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് 1968 -ൽ നോബൽ സമ്മാനം നേടി. 1945 വരെ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ച അദ്ദേഹം പിന്നീട് ലിവർപൂൾ സർവകലാശാലയിൽ പി.എച്ച് ഡബ്ലിയു പ്രോഗ്രാമിനായി ഇംഗ്ലണ്ടിലേക്ക് താമസം മാറി .

2.സുബ്രഹ്മണ്യം ചന്ദ്രശേഖർ (എസ്. ചന്ദ്രശേഖർ ) ഭൗതികശാസ്ത്രം- 1983 

നക്ഷത്രങ്ങളുടെ ഘടനയ്ക്കും പരിണാമത്തിനും പ്രാധാന്യമുള്ള ഭൗതിക പ്രകൃതിയെക്കുറിച്ചുള്ള സൈദ്ധാന്തിക പഠനത്തിന് 1983-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു .ചന്ദ്രശേഖരൻ പരിധി(Chandrasekhar limit )എന്ന പേരിൽ അറിയപ്പെടുന്ന കണ്ടെത്തൽ മാത്രം മതി ശാസ്ത്രലോകത്തിനു അദ്ദേഹത്തിൻറെ സംഭാവനയെ മനസ്സിലാക്കാൻ.ഭാരതത്തിൽ ജനിച്ച് ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത് അമേരിക്കൻ പൗരത്വം നേടിയ ജ്യോതി ഭൗതികശാസ്ത്രജ്ഞനാണ്  സുബ്രഹ്മണ്യം ചന്ദ്രശേഖർ.

3. വെങ്കിടരാമൻ രാമകൃഷ്ണൻ( വെങ്കി രാമകൃഷ്ണൻ) രസതന്ത്രം -2009 

ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ജൈവ തന്ത്രജ്ഞൻ ആണ് വെങ്കിട്ടരാമൻ രാമകൃഷ്ണൻ അറ്റോമിക് തലത്തിൽ കോശങ്ങളിലെ ഉൽപ്പാദക കേന്ദ്രങ്ങളായ റായിസോ സോമിന്റെ ഘടനയുംവിന്യാസവും സംബന്ധിച്ച പഠനത്തിനാണ് 2009 -ലെ നോബൽ സമ്മാനം നേടിയത്.

4.അഭിജിത്ത് ബാനർജി – സാമ്പത്തിക ശാസ്ത്രം -2019 

ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത്ത് വിനായക ബാനർജി .ആഗോള ദാരിദ്ര്യ നിർമാർജനത്തിന് പ്രത്യേക ഊന്നൽ നൽകികൊണ്ട് വികസന സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ബാനർജിക്ക് 2019 -ൽ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നൽകി .


ഇന്ത്യൻ പൗരന്‍‌മാര്‍ അല്ലാതെ ഇരിക്കുകയും ഇന്ത്യയിൽ ജനിച്ചവരോ ഇന്ത്യയിൽ താമസിച്ചിരുന്നവരോ  ആയ നോബൽ സമ്മാന ജേതാക്കൾ. 

1 .റൊണാൾഡ് റോസ് -ഫിസിയോളജി /  മെഡിസിൻ -1902 

ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് മെഡിക്കൽ ഡോക്ടർ. മലമ്പനി യെപ്പറ്റി നടത്തിയ ഗവേഷണത്തിന് 1902-ൽ  ശരീര ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.

2 .റൂഡ് യാർഡ് കിപ്ലിംഗ്- സാഹിത്യം -1907 

“ജസ്റ്റ്  സോ സ്റ്റോറീസ്” “ഇഫ് ദി  ജംഗിൾ ബുക്ക് “തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു റൂഡ് യാർഡ് കിപ്ലിംഗ്. 1907-ൽ  സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച റൂഡ് യാർഡ് കിപ്ലിംഗ്. ഈ ബഹുമതി നേടിയ ആദ്യത്തെ ഇംഗ്ലീഷുകാരനാണ് .

3 .പതിനാലാമത് ദലൈ ലാമ -മത നാമം :ടെൻസിൻ ഗ്യാറ്റ്സോ -സമാധാനം -1989

ടിബറ്റൻ  ബുദ്ധ വംശജരുടെ ആത്മീയ നേതാവിനെയാണ് ദലൈലാമ എന്ന് വിളിക്കുന്നത്.” സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള തൻറെ ജനങ്ങളുടെ പോരാട്ടത്തിൽ അക്രമത്തെ ഉപയോഗിക്കുന്നതിനെതിരെ ഉള്ള നിരന്തരമായ പ്രതിരോധത്തിന് 1959- ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു” .


                    

Sunday, 12 July 2020

ഇന്ത്യൻ നവോത്ഥാനം (Indian renaissance)


ഇന്ത്യൻ നവോത്ഥാനം

രാജാറാം മോഹൻ റോയ്

 ജനനം  : പശ്ചിമബംഗാൾ (1772)
 മരണം : ബ്രിസ്റ്റോൾ, ലണ്ടൻ (1833)

 
വിഖ്യാതഗ്രന്ഥങ്ങൾ:

1. ഏകദൈവ വിശ്വാസികൾക്ക് ഒരു ഉപഹാരം
2. യേശുവിൻറെ കല്പനകൾ
 


ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ് ആര്
     രാജാറാം മോഹൻ റോയ്
✿ ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ ആര്
     രാജാറാം മോഹൻ റോയ്
✿ ബ്രഹ്മസമാജം,ആത്മീയസഭ,വേദാന്ത കോളേജ് എന്നിവ സ്ഥാപിച്ചതാര്
     രാജാറാം മോഹൻ റോയ്
✿ ബ്രഹ്മസമാജം രൂപീകരിച്ച വർഷം
     1828
✿ ബ്രഹ്മസമാജത്തിൻറെ ആദ്യ പേര്
     ബ്രഹ്മസഭ
'സതി' സമ്പ്രദായം നിർത്തലാക്കാൻ നിയമം പാസ്സാക്കാൻ വില്ല്യം ബെൻറിക് പ്രഭുവിനെ സഹായിച്ചതാര്
     രാജാറാം മോഹൻ റോയ്
✿ ഭഗവത്ഗീത ബംഗാളിലേക്ക് മൊഴിമാറ്റം നടത്തിയത് ആര്
     രാജാറാം മോഹൻ റോയ്
✿ റാം മോഹൻ റോയിക്ക് 'രാജ' എന്ന സ്ഥാനപ്പേര് നൽകിയ മുഗൾ ഭരണാധികാരി ആര്
     അക്ബർ ഷാ II
✿ കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ പ്രധാനപങ്കുവഹിച്ച സാമൂഹിക പരിഷ്കർത്താവ്
     രാജാറാം മോഹൻ റോയ്
✿ ബംഗാളി പത്രമായ സംവാദ് കൌമുതിയുടെ ആദ്യ പത്രാധിപർ
     രാജാറാം മോഹൻ റോയ്
✿ ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിൻറെ സ്ഥാപകൻ ആര്
     രാജാറാം മോഹൻ റോയ്
✿ മിറാത്ത് ഉൽ അക്ബർ പത്രം  ആരംഭിച്ചതാര്
     രാജാറാം മോഹൻ റോയ്
പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്
     ആത്മാറാം പാണ്ഡുരംഗ് (മഹാരാഷ്ട്ര 1867)
✿ പ്രാർത്ഥനാ സമാജത്തിൻറെ തത്വം എന്ത്
     ദൈവസ്നേഹം മാനവസ്നേഹത്തിൽ

സ്വാമി ദയാനന്ദ സരസ്വതി

 ജനനം  : ഗുജറാത്ത് (1824)
 മരണം : 1883
 യഥാർത്ഥ പേര് : മൂൽശങ്കർ

 പ്രസിദ്ധ കൃതികൾ

 സത്യാർത്ഥ പ്രകാശ്
 വേദ-ഭാഷാ ഭൂമിക
 വേദ-ഭാഷ

 


✿ ആര്യസമാജം സ്ഥാപിച്ചതാര്
     സ്വാമി ദയാനന്ദ സരസ്വതി
✿ ആര്യ സമാജം സ്ഥാപിച്ച വർഷം
     1875
✿ ആര്യസമാജത്തിൻറെ ആസ്ഥാനം
     മുംബൈ
✿ ആര്യസമാജത്തിൻറെ മുദ്യാവാക്യം
     വേദങ്ങളിലേക്ക് മടങ്ങുക
✿ വേദങ്ങളിലേക്ക് തിരിച്ചുപോകുക എന്ന് ആഹ്വാനം ചെയ്തത്
     സ്വാമി ദയാനന്ദ സരസ്വതി
✿ ഹിന്ദുമതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത്
     സ്വാമി ദയാനന്ദ സരസ്വതി
✿ ശുദ്ധിപ്രസ്ഥാനം സ്ഥാപിച്ചതാര്
     സ്വാമി ദയാനന്ദ സരസ്വതി
✿ ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആരുടേതാണ്
     സ്വാമി ദയാനന്ത സരസ്വതി
✿ സ്വരാജ്യ, സ്വഭാഷ, സ്വധർമ്മ- ഈ ആഹ്വാനം ആരുടേത്
     സ്വാമി ദയാനന്ദ സരസ്വതി
✿ ഹിന്ദു മതത്തിൻറെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്
     സ്വാമി ദയാനന്ദ സരസ്വതി
ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം
     ആര്യപ്രകാശം
✿ ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രമുഖ സ്വാതന്ത്യ സമര സേനാനി
     ലാലാ ലജ്പത് റായ്
✿ ദയാനന്ദ സരസ്വതിയുടെ ഗുരു ആര്
     സ്വാമി വിർജാനന്ദ
✿ മൂൽശങ്കറിന് ദയാനന്ദ സരസ്വതി എന്ന പേത് നൽകിയതാര് 
     സ്വാമി വിർജാനന്ദ

സ്വാമി വിവേകാനന്ദൻ

 ജനനം   : ബംഗാൾ (1863 ജനുവരി 12)
 മരണം : 1902 (ബേലൂർ മഠം)
 യഥാർത്ഥ പേര് : സുരേന്ദ്രനാഥ ദത്ത

 പ്രസിദ്ധീകരണങ്ങൾ

 പ്രബുദ്ധഭാരതം
 ഉത്ബോധനം
 കൃതികൾ
 കർമ്മയോഗം, ഭക്തിയോഗ, രാജയോഗ
 


✿ സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം ഏത്
     രാമകൃഷ്ണ മിഷൻ (1897)
✿ രാമകൃഷ്ണ മിഷൻറെ ആസ്ഥാനം എവിടെ
     ബേലൂർ
✿ രാമകൃഷ്ണ മിഷൻറെ വനിതാ വിഭാഗം
     ശാരദാമഠം
✿ ചിക്കാഗോ മതസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവ്
     സ്വാമി വിവേകാനന്ദൻ
✿ ചിക്കാഗോ മത സമ്മേളനം നടന്ന വർഷം
     1893
✿ ചിക്കാദോ മത സമ്മേളനത്തിൽ വിവേകാനന്ദനോടൊപ്പം പങ്കെടുത്ത മലയാളി
     രാജാരവിവർമ്മ
✿ സ്വാമി വിവേകാനന്ദൻ ആരംഭിച്ച പ്രസിദ്ധീകരണം
     പ്രബുദ്ധഭാരതം
✿ ഗീതയിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്
     സ്വാമി വിവേകാനന്ദൻ
✿ രാമകൃഷ്ണ മിഷൻറെ സന്ദേശങ്ങൾ പ്രചരിപ്പിച്ച വിവേകാനന്ദൻറെ ശിഷ്യ
     സിസ്റ്റർ നിവേദിത
✿ സിസ്റ്റർ നിവേദിത എന്നറിയപ്പെടുന്നത്
     അയർലൻഡുകാരി മാർഗരറ്റ് നോബിൾ
✿ ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്
     സ്വാമി വിവേകാനന്ദൻ (ജനുവരി 12)
✿ സ്വാമി വിവേകാനന്ദൻറെ ഗുരു ആര്
     രാമകൃഷ്ണ പരമഹംസർ
✿ രാമകൃഷ്ണ മിഷൻറെ ആസ്ഥാനം എവിടെ
     ബേലൂർ
✿ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചതാര്
     മാഡം ബ്ലാവട്സ്കി & കേണൽ ഓൾക്കോട്ട്
✿ തിയോസഫിക്കൽ സൊസൈറ്റി രൂപീകരിച്ചതെന്ന്
     1875
✿ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത് എവിടെ
     അമേരിക്കയിൽ
✿ ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം
     അഡയാർ (തമിഴ്നാട്- 1882)
✿ ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്നത് എന്തിനെയാണ്
     തിയോസഫിക്കൽ സൊസൈറ്റി
✿ തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യിലെ മുഖ്യ പ്രവർത്തക ആര്
     ആനിബസൻറ്
✿ ബനാറസ് ഹിന്ദു സ്കൂൾ ബനാറസ് സർവ്വകലാശാലയാക്കി മാറ്റിയത്
     മദൻ മോഹൻ മാളവിക
✿ ആനിബസൻറിൻറെ പ്രസിദ്ധീകരണങ്ങൾ ഏതെല്ലാം
     ന്യൂ ഇന്ത്യ, കോമൺവീൽ
✿ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ വനിതാ പ്രസിഡൻറ്
     ആനിബസൻറ് (1917 - കൊൽക്കത്ത സമ്മേളനം
✿ സർവ്വോദയ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് ആര്
     ജയപ്രകാശ് നാരായണൻ
✿ ഭൂതാന പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് ആര്
     ആചാര്യ വിനോബഭാവേ
✿ അൽഹിലാൽ എന്ന ഉറുദു വീക്കിലി ആരംഭിച്ച വ്യക്തി ആര്
     മൌലാനാ അബ്ദുൾ കലാം ആസാദ്
✿ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചതാര്
     ദാദാബായാ നവറോജി
✿ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ ബംഗാളിൽ സ്ഥാപിച്ചതാര്
     സുരേന്ദ്രനാഥ് ബാനർജി, ആനന്ദ് മോഹൻ ബോസ്
✿ വനമഹോത്സവം തുടങ്ങിവച്ചതാര്
     കെ.എം.മുൻഷി
✿ ചിപ്കോ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് ആര്
     സുന്ദർലാൽ ബഹുഗുണ
✿ ബോംബെ പ്രസിഡൻസി അസോസിയേഷൻറെ സ്ഥാപകർ ആരെല്ലാം
     ബദറുദ്ദീൻ തിയാബ്ജി, ഫിറോസ് ഷാ മേത്ത
✿ സർവ്വൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി രൂപീകരിച്ചതാര്
     ഗോപാലകൃഷ്ണ ഗോഖലെ


ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം -1857

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം -1857

"മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയ തരം തിരകളുപയോഗിച്ച് വെടിവയ്ക്കാൻ ഇന്ത്യൻ ഭടൻമാരെ നിർബന്ധിച്ചതാണ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം"

➤ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച തീയതി
     1857 മെയ് 10
➤ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം
     മീററ്റ് (ഉത്തർപ്രദേശ്)
➤ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച തീയതി
     1857 മെയ് 10
➤ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി മംഗൽ               പാണ്ഡയെ തൂക്കിലേറ്റിയതെന്ന്
     1857 ഏപ്രിൽ 8
➤ ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ആരായിരുന്നു ഗവർണ്ണർ
     കാനിങ് പ്രഭു
➤ 1857 ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ആദ്യം                               വിശേഷിപ്പിച്ചതാര്
    വിനായക് ദാമോദർ സവർക്കർ
➤ 1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെൻറിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചതാര്
    ബെഞ്ചമിൻ ഡിസ്രേലി
➤ വിപ്ലവകാരികൾ ഡൽഹിയുടെ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ്
    ബഹാദൂർ ഷാ-2 (ബഹദൂർഷാ സഫർ)
➤ 1857 ലെ വിപ്ലവത്തിലെ ജോൻ ഒഫ് ആർക്ക് എന്നറിയപ്പെടുന്നത് 
     റാണി ലക്ഷ്മി ഭായ് (ഝാൻസി റാണി)
➤ 1857 ലെ വിപ്ലവത്തിന് ബ്രിട്ടീഷുകാർ നൽകിയ പേരെന്ത് 
     ശിപായി ലഹള
➤ 1857 ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ
     ജോൺ ലോറൻസ്
➤ ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചത്
     ജവഹർലാൽ നെഹ്റു
➤ വിപ്ലവകാരികളുടെ സമുന്നത ധീരനേതാവെന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചത്
     പട്ടാള  മേധാവി സർ ഹുഗറോസ്റ്റ്
➤ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധരീതി ആവിഷ്കരിച്ച സമരനേതാവ് 
     താന്തിയാതോപ്പി
➤ താന്തിയാതോപ്പിയുടെ യഥാർത്ത പേര്
     രാമചന്ദ്ര പാൻഡുരംഗ്
➤ താന്തിയാതോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് എന്ന്
     1859-ൽ
➤ ബീഹാർ സിംഹം എന്നറിയപ്പെടുന്നത് ആരെ
     കൺവർസിംഗ്
➤ 1857-ലെ വിപ്ലവത്തിൻറെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആരെ
     നാനാസാഹിബ്
➤ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി ആര്
     നാനാസാഹിബ്
➤ 1857-ലെ വിപ്ലവത്തിൻറെ ഫലമായി ബഹദൂർഷാ സഫറിനെ നാടുകടത്തിയത് എവിടേക്ക്
     റംഗൂൺ (മ്യാൻമാർ)
➤ മുഗൾ ഭരണത്തിൻറെ പൂർണ്ണ പതനത്തിന് കാരണമായ വിപ്ലവം ഏത്
     1857-ലെ വിപ്ലവം
➤ ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി ആര്
     കാനിംഗ് പ്രഭു



Saturday, 11 July 2020

കേരളത്തിലെ ആദ്യ വനിതകൾ (First women in Kerala)


കേരളത്തിലെ ആദ്യ വനിതകൾ (First women in Kerala)

➤ കേരളത്തിലെ ആദ്യത്തെ മുസ്ലീം സിനിമാ നടി
     നിലമ്പൂർ ആയിഷ
➤ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ആദ്യം നേടിയത്
     ശാരദ
➤ മറ്റൊരു സംസ്ഥാനത്തിൻറെ മുഖ്യമന്ത്രിപദം അലങ്കരിച്ച മലയാളി വനിത
     ജാനകി രാമചന്ദ്രൻ (തമിഴ്നാട്)
➤ പത്മ അവാർഡ് നേടിയ ആദ്യ മലയാളി വനിത
     ലക്ഷമി എൻ. മേനോൻ
➤ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി വനിത
     അഞ്ജു ബോബി ജോർജ്ജ്
➤ വൈസ് ചാൻസലർ പദവിയിലെത്തിയ ആദ്യ മലയാളി വനിത
     മറിയാമ്മ വർഗീസ് (1996 മുംബൈ സർവ്വകലാശാല)
➤ കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലർ
     ഡോ. ജാൻസി ജയിംസ്
➤ വയലാർ അവാർഡ് നേടിയ ആദ്യ മലയാളി വനിത
     ലളിതാംബിക അന്തർജ്ജനം
➤ കേരളത്തിലെ ആദ്യ വനിതാ ചാൻസലർ
     ഗവർണ്ണർ ജ്യോതി വെങ്കിടാചലം
➤ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ  മലയാളി വനിത
     വിശുദ്ധ അൽഫോൺസാമ്മ
➤ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ
     ആർ. ശ്രീലേഖ
➤ കേരളത്തിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്
     ഓമനകുഞ്ഞമ്മ
➤ കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി
     അന്നാ ചാണ്ടി
➤ ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി
     അന്നാ ചാണ്ടി
➤ കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
     ജസ്റ്റിസ് സുജാതാ വി മനോഹർ
➤ കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ്
     ജസ്റ്റിസ് കെ.കെ.ഉഷ
➤ കേരളത്തിലെ ആദ്യ വനിതാ ചീഫ് എഞ്ചിനീയർ
     പി.കെ. ത്രേസ്യ
➤ ബുക്കർ പ്രൈസ് ലഭിച്ച ആദ്യ മലയാളി
     അരുന്ധതി റോയി
➤ അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത
     കെ.സി. ഏലമ്മ



Friday, 10 July 2020

കേരളത്തിൽ ആദ്യം (First In Kerala)


കേരളത്തിൽ ആദ്യം (First In Kerala)

➧ കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല
    കേരള സർവ്വകലാശാല
➧ ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ മഹാരാജാവ്
    മാർത്താണ്ഡവർമ്മ
➧ കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ്
    തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
➧ കേരളത്തിലെ ആദ്യത്തെ കൃത്രിമ ദ്വീപ്
    വെല്ലിംഗ്ടൺ ദ്വീപ്
➧ കേരളത്തിലെ ആദ്യത്തെ റബ്ബർപാർക്ക്
    ഐരാപുരം റബ്ബർ പാർക്ക് (എറണാകുളം ജില്ല)
➧ കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സംവിധാനം നിലവിൽ  വന്നത്
    കൊച്ചി
➧ കേരളത്തിലെ ആദ്യത്തെ പൂർണ്ണ രക്തദാന ഗ്രാമ പഞ്ചായത്ത്
    മടിക്കൈ (കാസർഗോഡ് ജില്ല)
➧ കേരളത്തിലെ ആദ്യമായി കംപ്യൂട്ടർ സ്ഥാപിച്ചത്
    കൊച്ചി
➧ കേരളത്തിലെ ആദ്യ നിയമ സാക്ഷരതാ ഗ്രാമം
    ഒല്ലൂക്കര
➧ കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം
    ചെറുകുളത്തൂർ
➧ കേരളത്തിലെ ആദ്യത്തെ എ.റ്റി.എം
    തിരുവനന്തപുരം (1992 ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്)
➧ കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനം
    കോന്നി
➧ കേരളത്തിലെ ആദ്യത്തെ ശിശുസൌഹൃദ ഗ്രാമപഞ്ചായത്ത്
    വെങ്ങാനൂർ
➧ കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം
    നിലമ്പൂർ
➧ കേരളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ
    ഇതാണെൻറെ പേര് (സക്കറിയ)
➧ കേരളത്തിലെ ആദ്യത്തെ ലോ കോളേജ്
    തിരുവനന്തപുരം
➧ കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം
    തട്ടേക്കാട്
➧ കേരളത്തിൽ ആദ്യമായി ലിപി അച്ചടിച്ച ശാസ്ത്ര ഗ്രന്ഥം
    ഹോർത്തൂസ് മലബാറിക്കസ്
➧ കേരളത്തിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ കോളേജ്
    തിരുവനന്തപുരം
➧ സുവർണ്ണ കമലം ലഭിച്ച ആദ്യത്തെ മലയാള സിനിമ
    ചെമ്മീൻ
➧ കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുതപദ്ധതി
    ബ്രഹ്മപുരം
➧ കേരളത്തിലെ ആദ്യത്തെ പേപ്പർമിൽ
    പുനലൂർ പേപ്പർമിൽ
➧ കേരളത്തിലെ ആദ്യ പുകയില മുക്ത ഗ്രാമം
    കുളിമാട് (കോഴിക്കോട് ജില്ല)
➧ കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഒഫീസ് സ്ഥാപിതമായത്
    ആലപ്പുഴയിൽ (1857)
➧ കേരളത്തിലെ ആദ്യത്തെ ജയിൽ
    തിരുവനന്തപുരം
➧ കേരളത്തിലെ ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത്
    തിരുവനന്തപുരം
➧ കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ
    തിരുവനന്തപുരം
➧ കേരളത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റി
    ഗുരുവായൂർ
➧ കേരളത്തിലെ ആദ്യത്തെ മൃഗശാല
    തിരുവനന്തപുരം
➧ കേരളത്തിലെ ആദ്യത്തെ ബാലസൌഹൃദ പഞ്ചായത്ത്
    നെടുമ്പാശ്ശേരി
➧ കേരളത്തിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യത്തെ മുനിസിപ്പാലിറ്റി
    ഇരിങ്ങാലക്കുട
➧ കേരളത്തിലെ ആദ്യത്തെ ടൂറിസം ഗ്രാമം
    കുമ്പളങ്ങി
➧ ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്ക് സ്ഥിതി ചെയ്യുന്നത്
    തിരുവനന്തപുരം (ടെക്നോപാർക്ക്)
➧ ഇന്ത്യയിൽ 100% കമ്പ്യൂട്ടർ സാക്ഷരത നേടിയ വില്ലേജ്
    ചമ്രവട്ടം (മലപ്പുറം ജില്ല)
➧ മലയാളത്തിലെ ആദ്യ ശബ്ദ സിനിമ
    ബാലൻ
➧ മലയാളത്തിലെ ആദ്യ നിശബ്ദ സിനിമ
    വിഗതകുമാരൻ





Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...