Saturday, 18 July 2020

കേരളനിയംസഭ

കേരള നിയമസഭ അടിസ്ഥാന വിവരങ്ങൾ

  • കേരള സംസ്ഥാനത്തിന്റെ നിയമനിർമ്മാണ സഭയാണ് കേരള നിയമസഭ.
  • 140 നിയമസഭാമണ്ഡലങ്ങൾ.
  • ആംഗ്ലോ ഇന്ത്യൻ പ്രതിനിധി : 1.
  • ആകെ 141 അംഗങ്ങൾ.
  • ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്ക് സഭയിൽ വോട്ടവകാശം ഇല്ല.
  • നിയമസഭാ സാമാജികർ ചേർന്നു തിരഞ്ഞെടുക്കുന്ന സ്പീക്കർ ആണ് സഭയുടെ അധ്യക്ഷൻ.
  • അഞ്ചു വർഷമാണ് നിയമസഭയുടെ കാലാവധി.
  • പ്രത്യേക സാഹചര്യങ്ങളിൽ സഭ പിരിച്ചുവിടാനുള്ള അധികാരം ഗവർണ്ണർക്കുണ്ട്.
  • 1957 മാർച്ച് 16ന് ഒന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്.
  • ഒന്നാം കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28നായിരുന്നു.
  •  കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞ   ചെയ്തു.
  • ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു ഇത്.

ഒന്നാം കേരള നിയമസഭ പ്രധാന അംഗങ്ങൾ.
  • ഗവർണ്ണർ                          -   ബി. രാമകൃഷ്ണ റാവു
  • സ്പീക്കർ                              -   ആർ. ശങ്കരനാരായണൻ തമ്പി
  • ഡെപ്യൂട്ടി സ്പീക്കർ        -   കെ.ഒ. അയിഷാ ഭായ്
  • മുഖ്യമന്ത്രി                       -   ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
  • പ്രതിപക്ഷ നേതാവ്    -   പി.ടി. ചാക്കോ

മന്ത്രിമാരും വകുപ്പുകളും


ക്രമംമന്ത്രിയുടെ പേര്വകുപ്പുകൾ
1ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌മുഖ്യമന്ത്രി
2സി. അച്യുതമേനോൻധനകാര്യം
3ടി.വി. തോമസ്‌ഗതാഗതം, തൊഴിൽ
4കെ.സി. ജോർജ്ജ്‌ഭക്ഷ്യം, വനം
5കെ.പി. ഗോപാലൻവ്യവസായം
6ടി.എ. മജീദ്പൊതുമരാമത്ത്‌
7പി.കെ. ചാത്തൻതദ്ദേശ സ്വയംഭരണം
8ജോസഫ് മുണ്ടശ്ശേരിവിദ്യാഭ്യാസം, സഹകരണം
9കെ.ആർ. ഗൗരിയമ്മറവന്യൂ, ഏക്സൈസ്‌
10വി.ആർ. കൃഷ്ണയ്യർഅഭ്യന്തരം, നിയമം, വിദ്യുച്ഛക്തി
11എ.ആർ മേനോൻആരോഗ്യം
അറിഞ്ഞിരിക്കേണ്ടവ

കേരള നിയമസഭയിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ഉമേഷ് റാവൂ (മഞ്ചേശ്വരം)
കേരള നിയമസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തിറോസമ്മ പുന്നൂസ് (പ്രോടൈം സ്പീക്കർ 10.04.1957)
കേരളത്തിലെ ആദ്യ നിയമസഭയിലെ വനിത അംഗങ്ങളുടെ എണ്ണംആറ് (6)
ഒന്നാം നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 127
കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാഗത്വം ലഭിച്ച ആദ്യ വ്യക്തിവി.ആർ.കൃഷ്ണയ്യർ 
കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാഗത്വം നഷ്ടമായ ആദ്യ വ്യക്തിറോസമ്മ പുന്നൂസ് 
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി കെ.എം. മാണി
കേരളത്തിൽ ഏറ്റവും കൂടുതൽ  മന്ത്രിസഭകളിൽ അംഗമായ  വ്യക്തി കെ.എം. മാണി
കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വ്യക്തികെ.എം. മാണി 
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമ വകുപ്പ് മന്ത്രിയായ വ്യക്തികെ.എം. മാണി 
ഒരേ മണ്ഡലത്തിൽ നിന്നും കൂടുതൽ തവണ ജയിച്ച എം.എൽ.എകെ.എം.മാണി 
കേരള നിയമസഭയിൽ കൂടുതൽ കാലം സ്പീക്കർ ആയിരുന്ന വ്യക്തിവക്കം പുരുഷോത്തമൻ 
കേരള നിയമസഭയിൽ ഏറ്റവും കുറച്ചു കാലം സ്പീക്കർ ആയിരുന്ന വ്യക്തിഎ.സി.ജോസ്
കേരള നിയമസഭയിലെ ആദ്യത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിവില്യം ഹാമിൽട്ടൺ ഡിക്രൂസ് 
കേരള നിയമസഭയിലെ കൂടുതൽ കാലം ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ വ്യക്തിസ്റ്റീഫൻ പാദുവ 
നിയമസഭയിൽ അംഗമാകാതിരുന്ന മന്ത്രികെ.മുരളീധരൻ  
അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ആദ്യ മന്ത്രി സഭആർ. ശങ്കർൻറ്റേത് (1964)
ഏറ്റവും കൂടുതൽ അംഗങ്ങൾ രാജിവച്ച നിയമസഭ 11-ാം നിയമസഭ (13 അംഗങ്ങൾ) 
കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ്പട്ടം താണുപിള്ള 
  
  


No comments:

Post a Comment

Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...