1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെമ്പ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ
ജാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്
2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ
ജാർഖണ്ഡ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡീഷ
3. ഇന്തയിൽ ഏറ്റവും കൂടുതൽ അഭ്രം ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ
ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, ബീഹാർ
4. വൈദ്യുതോപകരണ വ്യവസായങ്ങളിൽ ഇൻസുലേറ്റർ ആയി ഉപയോഗിക്കുന്ന ധാതു ഏത്
അഭ്രം
5. ഫോസിൽ ഇന്ധനങ്ങൾ എന്നറിയപ്പെടുന്നതെന്തെല്ലാം
കൽക്കരി, പെട്രോളിയം, പ്രകൃതി വാതകങ്ങൾ
6. ഇന്ത്യയിൽ കൂടുതലായി കാണപ്പെടുന്ന കൽക്കരി ഏത് വിഭാഗത്തിൽപ്പെട്ടതാണ്
ബിറ്റുമിനസ്
7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ
ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, ചത്തീസ്ഗഢ്
8. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം
ജാർഖണ്ഡിലെ ഝാറിയ
9. തമിഴ്നാട്ടിലലെ നെയ്.വേലി ഏതു ധാതു വിഭാഗത്തിലൂടെയാണ് പ്രസിദ്ധമായത്
കൽക്കരി (ലിഗ്നൈറ്റ്)
10. ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്തതെവിടെ
അസമിലെ ഡിഗ്ബോയ്
11. ഇന്ത്യയിലെ പെട്രോളിയം ഉൽപാദന സംസ്ഥാനങ്ങൾ ഏതെല്ലാം
അസം, ഗുജറാത്ത്, മഹാരാഷ്ട്ര
12. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടമേത്
മഹാരാഷ്ട്രയിലെ മുംബൈ ഹൈ
13. യുറേനിയം നിക്ഷേപമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം
ജാർഖണ്ഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര
14. കേരളം, തമിഴ്നാട്, സംസ്ഥാനങ്ങളുടെ തീരദേശ മണലിൽ കാണപ്പെടുന്ന ധാതുക്കൾ ഏതെല്ലാം
മോണോസൈറ്റ്, ഇൽമനൈറ്റ്
15. കൂടംകുളം, കൽപ്പാക്കം എന്നീ അണുശക്തി നിലയങ്ങൾ ഏതു സംസ്ഥാനത്താണ്
തമിഴ്നാട്
16. കർണാടകത്തിലെ അണുശക്തി നിലയമെവിടെ
കൈഗ
17. ഗുജറാത്തിലെ പ്രധാന അണുശക്തി നിലയം സ്ഥിതിചെയ്യുന്നതെവിടെ
കാക്രപാറ
18. താരാപ്പൂർ അണുശക്തി നിലയം ഏത് സംസ്ഥാനത്താണ്
മഹാരാഷ്ട്ര
19. റാവത്ത് ഭട്ട അണുശക്തിനിലയം ഏതു സംസ്ഥാനത്താണ്
രാജസ്ഥാൻ
20. നറോറ ആണവോർജനിലയം ഏത് സംസ്ഥാനത്താണ്
ഉത്തർപ്രദേശ്
21. കൽക്കരി, പെട്രോളിയം എന്നിവ ഏതുതരം ഊർജ സ്രോതസ്സാണ്
പാരമ്പര്യ സ്രോതസ്സുകൾ
22. പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ ഏതെല്ലാം
സൌരോർജം, കാറ്റിൽ നിന്നുള്ള ഊർജം, തിരമാലയിൽ നിന്നുള്ള ഊർജം, വേലിയോർജം, ജൈവവാതകം
23. ഏഷ്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരഭേത്
ഇന്ത്യൻ റെയിൽവേ
24. ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം
1853
25. ഇന്ത്യയിലെ ആദ്യത്ത റെയിൽവേ ലൈൻ
മുംബൈ മുതൽ താനെ വരെ
26. പാളങ്ങൾ തമ്മിലുള്ള അകലത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യൻ റെയിൽവേയെ എത്രയായി വർഗീകരിച്ചിരിക്കുന്നു
3 (മൂന്ന്)
മീറ്റർ ഗേജ് – 1 മീറ്റർ
നാരോ ഗേജ് – 0.762 (0.610 മീറ്റർ)
ബ്രോഡ്ഗേജ് – 1.676 മീറ്റർ
27. കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്ത വർഷം
1998
28. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന പട്ടണങ്ങൾ ഏതെല്ലാം
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗലാപുരം വരെ
29. കൊങ്കൺ റെയിൽവേ പാതയുടെ നീളം
760 കി.മീ
30. കേരളത്തിലെ ആദ്യത്തെ മെട്രോ റെയിൽ ഏത്
കൊച്ചി മെട്രോ
31. ഏറ്റവും ചെലവു കുറഞ്ഞ ഗതാഗത മാർഗം
ജലഗതാഗതം
32. ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപീകൃതമായ വർഷം
1986
33. ദേശീയ ജലപാത -1 ഏതു പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു
ഗംഗ നദിയിൽ അലഹബാദ് മുതൽ ഹാൽദിയ വരെ
34. ദേശീയ ജലപാത – 3 ഏതു പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു.
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമ തീര കനാൽ
35. ദേശീയപാത -3 ൻറെ നീളമെത്ര
205 കിലോമീറ്റർ
36. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖങ്ങൾ ഏതെല്ലാം
കണ്ട്ല, മുംബൈ, നെവഷേവ, മർമഗോവ, മംഗലാപുരം, കൊച്ചി
37. ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖങ്ങൾ ഏതെല്ലാം
തൂത്തുക്കുടി, ചെന്നൈ, വിശാഖപട്ടണം, പാരദ്വീപ്, ഹാൽദിയ, കൊൽക്കത്ത
38. കേരളത്തിലെ പുതിയ ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം
വിഴിഞ്ഞം
39. ഇന്ത്യയുടെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന സ്ഥാപനമേത്
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
40. കേരളത്തിൽ എത്ര രാജ്യാന്തര വിമാനത്താവളങ്ങളുണ്ട്
നാല്
41. കോഴിക്കോട് രാജ്യാന്തര വിമാനത്താവളം ഏത് ജില്ലയിലാണ്
മലപ്പുറം
42. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ
മൂർഖൻ പറമ്പ്
(മട്ടന്നൂർ)
43. ഗ്ലോബിലോ ഭൂപടത്തിലോ രണ്ടു ധ്രുവങ്ങളെയും ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളെ പറയുന്ന പേര്
രേഖാംശ രേഖകൾ
44. മാനക രേഖാംശത്തിൽ നിന്നു ഒരേ കോണീയ അകലമുള്ള രേഖാംശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപ്പിക രേഖളാണ്
രേഖാംശരേഖകൾ
45. പൂജ്യം ഡിഗ്രി രേഖാംശം എന്തു പേരിൽ അറിയപ്പെടുന്നു
മാനക രേഖാംശം
46. ഭൂമിയെ കിഴക്ക് പടിഞ്ഞാറ് എന്നീ അർധഗോളങ്ങളായി വിഭജിക്കുന്ന രേഖയാണ്
മാനക രേഖാംശം
47. മാനക രേഖാംശത്തിന് ഇരുവശവുമായി എത്ര വീതം രേഖാംശങ്ങളാണുള്ളത്
1800
48. ഭൂമിയിൽ ഒരു സ്ഥലത്തിൻറെ കൃത്യമായ സ്ഥാനം നിർണയിക്കുന്നത് ഏതെല്ലാം രേഖകളെ അടിസ്ഥാനമാക്കിയാണ്
അക്ഷാംശ രേഖകളെയും രേഖാംശ രേഖകളെയും
49. ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം നിർണയിക്കുന്ന രേഖകൾ ഏതെല്ലാം
അക്ഷാംശം 80 വടക്കിനും 380 വടക്കിനും ഇടയിലായും രേഖാംശം 680 കിഴക്കിനും 980 കിഴക്കിനും ഇടയിലായും
50. ഭൂമി സ്വന്തം അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിനെ എന്തു വിളിക്കുന്നു
ഭ്രമണം
51. ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ വേണ്ട സമയമെത്ര
24 മണിക്കൂർ
52. ഭൂമി ഭ്രമണം ചെയ്യുന്നത് ഏതു ദിശയിലാണ്
പടിഞ്ഞാറുനിന്ന് കിഴക്കോട്ട്
53. ഭൂമി സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്നു. ഈ വലംവയ്ക്കൽ ഏതുപേരിൽ അറിയപ്പെടുന്നു
പരിക്രമണം
54. ഒരു പരിക്രമണം പൂർത്തിയാക്കാൻ ഭൂമിക്ക് എത്ര ദിവസം വേണ്ടിവരും
365 1/4 ദിവസം
55. ഭൂമിയിൽ ഋതുക്കൾ ഉണ്ടാകുന്നത് ഭൂമിയുടെ ഏതു ചലനത്തിൻറെ ഫലമായാണ്
പരിക്രമണം
56. ഒരു വിമാനത്തിൻറെ ശരാശരി വേഗം എത്രയാണ്
മണിക്കൂറിൽ 560 കിലോമീറ്റർ
57. ഭൂമിയുടെ പരിക്രമണ വേഗമെത്രയാണ്
മണിക്കൂറിൽ 96000 കിലോമീറ്റർ
No comments:
Post a Comment